ETV Bharat / crime

കുഞ്ഞിനെ വിട്ടുകിട്ടാന്‍ ഭാര്യയെയും ഭാര്യാപിതാവിനെയും വീട്ടില്‍കയറി വെട്ടിപരിക്കേല്‍പ്പിച്ചു; പ്രതി റിമാന്‍ഡില്‍ - റിമാന്‍ഡില്‍

കുഞ്ഞിനെ വിട്ടുകൊടുക്കണമെന്ന ആവശ്യം നിരസിച്ചതിനെ തുടര്‍ന്ന് ഭാര്യയെയും ഭാര്യാപിതാവിനെയും വീട്ടില്‍കയറി വെട്ടിപരിക്കേല്‍പ്പിച്ചയാള്‍ റിമാന്‍ഡില്‍

Man attacked wife  wife and father in law  Sword  Man remanded  attacking wife and her father using sword  കുഞ്ഞിനെ വിട്ടുകിട്ടാന്‍  ഭാര്യയെയും ഭാര്യാപിതാവിനെയും  വീട്ടില്‍കയറി വെട്ടിപരിക്കേല്‍പ്പിച്ചു  വെട്ടിപരിക്കേല്‍പ്പിച്ചു  ഭാര്യ  റിമാന്‍ഡില്‍  പൊലീസ്
കുഞ്ഞിനെ വിട്ടുകിട്ടാന്‍ ഭാര്യയെയും ഭാര്യാപിതാവിനെയും വീട്ടില്‍കയറി വെട്ടിപരിക്കേല്‍പ്പിച്ചു; പ്രതി റിമാന്‍ഡില്‍
author img

By

Published : Sep 18, 2022, 7:38 PM IST

പത്തനംതിട്ട: ഭാര്യയെയും ഭാര്യാപിതാവിനെയും വീട്ടിൽ കയറി വെട്ടി പരിക്കേൽപ്പിച്ച കേസിൽ ഭർത്താവ് പിടിയിൽ. ഏഴംകുളം അയിരിക്കോണം സന്തോഷ് ഭവനം രാജു ആചാരിയുടെ മകൻ സന്തോഷ്‌ (28) നെയാണ് കൂടൽ പൊലീസ് പിടികൂടിയത്. കൂടൽ കലഞ്ഞൂർ പറയൻകോട് ചാവടി മലയിൽ വീട്ടിൽ വിജയൻ പദ്‌മനാഭനെയും മകൾ വിദ്യ (27) യേയുമാണ് ഇയാള്‍ വീട്ടിൽ കയറി വെട്ടി പരിക്കേൽപ്പിച്ചത്.

ഇന്നലെ (17.09.2022) രാത്രി 8.20 ന് സന്തോഷ്‌ വിദ്യയുടെ വീട്ടിനുള്ളിൽ കയറി വടിവാൾ കൊണ്ടു വെട്ടി പരിക്കേൽപ്പിക്കുകയായിരുന്നു. വിദ്യയുടെ ഇരുകൈകൾക്കും പിതാവ് വിജയന്‍റെ പുറത്തുമാണ് വെട്ടേറ്റത്. പരിക്കേറ്റ ഇരുവരെയും തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഏഴു വർഷം മുൻപാണ് സന്തോഷിന്‍റെയും വിദ്യയുടെയും വിവാഹം നടന്നത്. വിവാഹശേഷം രണ്ടു വര്‍ഷം മാത്രമാണ് ഇവര്‍ ഒരുമിച്ചു താമസിച്ചത്. അഞ്ച് വർഷമായി പിണങ്ങി കഴിയുന്ന ഇവർക്ക്‌ അഞ്ച് വയസ്സുള്ള സഞ്‌ജയ്‌ എന്ന മകനുണ്ട്.

അതേസമയം കുഞ്ഞിനെ വിട്ടുകൊടുക്കണമെന്ന ആവശ്യം നിരസിച്ചതിലുള്ള വിരോധമാണ് അക്രമത്തിന് കാരണമായത്. വീട്ടില്‍ കയറി വെട്ടുകത്തി കൊണ്ട് ഭാര്യയുടെ തലയിൽ വെട്ടാന്‍ ശ്രമിച്ചത് കൈകൊണ്ട് തടഞ്ഞ വിദ്യയുടെ ഇടതുകൈ അറ്റുതൂങ്ങി. അടുത്ത വെട്ടില്‍ ഇവരുടെ വലതുകൈവിരലുകൾ അറ്റുപോകുകയും തടസം നിന്ന പിതാവിന്‍റെ പുറത്ത് വെട്ടേൽക്കുകയുമായിരുന്നു. പത്തനംതിട്ട കുടുംബ കോടതിയിൽ ഇരുവരും തമ്മിലുള്ള വിവാഹ മോചനകേസ് നിലനിൽക്കുന്നുണ്ട്. വിദ്യയുടെ മാതാവ് സുധയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ വധശ്രമത്തിനു കേസെടുത്ത പൊലീസ്, ഇൻസ്‌പെക്‌ടർ ജി പുഷ്‌പകുമാറിന്‍റെ നേതൃത്വത്തിൽ അടൂർ നിന്നും ഇന്ന് (18.09.2022) വെളുപ്പിന് പ്രതിയെ കസ്‌റ്റഡിയിലെടുത്തു.

പൊലീസ് ഇൻസ്‌പെക്‌ടർക്കൊപ്പം എസ്.ഐ ദിജേഷ് കെ, ഇ.എസ്.ഐ വാസുദേവക്കുറുപ്പ്, എസ്‌.സി.പി.ഒ അജിത് കുമാർ, സി.പി.ഒമാരായ അനൂപ്, പ്രമോദ് എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്‌തു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.