മലപ്പുറം: രണ്ട് കിലോ കഞ്ചാവുമായി ഒരാൾ പിടിയിൽ. തിരൂർ മുട്ടന്നൂർ സ്വദേശിയായ അബ്ദുൾ ഹക്കീമിനെയാണ് പിടികൂടിയത്. തിരൂർ കൈനിക്കരയിൽ വച്ച് മലപ്പുറം ഡിഎഎൻഎസ്എഎഫ് സംഘമാണ് ഇയാളെ പിടികൂടിയത്.
മലപ്പുറം എസ്‌പി സുജിത്ദാസിന്‍റെ നിർദ്ദേശ പ്രകാരം തിരൂർ ഡിവൈഎസ്‌പി സുരേഷ്ബാബുവിന്‍റെ നേതൃത്വത്തിൽ തിരൂർ ഇൻസ്‌പെക്ടർ ടി.പി ഫർഷാദ്, എസ് ഐ ജിനേഷ്, മലപ്പുറം ഡിഎഎൻഎസ്എഎഫ് ടീമിലെ എസ്ഐമാരായ എംപി മുഹമ്മദ് റാഫി, പ്രമോദ്, എഎസ്ഐ ജയപ്രകാശ്, എഎസ്ഐ മധു, എസ്‌സിപിഒ രാജേഷ് സി.വി, എസ്‌സിപിഒ ജയപ്രകാശ്, എസ്‌സിപിഒ ഹരീഷ് എന്നിവർ ചേർന്നാണ് കഞ്ചാവ് പിടികൂടിയത്.