തിരുവനന്തപുരം : യുവതിയെ നഗ്നചിത്രങ്ങൾ കാട്ടി ഭീഷണിപ്പെടുത്തിയ യുവാവ് പിടിയിൽ. കോവളത്താണ് സംഭവം. വെങ്ങാനൂർ പനങ്ങോട് സ്വദേശി ജീവ എന്ന സക്കീറിനെയാണ് കോവളം പൊലീസ് അറസ്റ്റ് ചെയ്തത്.
തിരുവനന്തപുരം സ്വദേശിയായ യുവതിയുമായി ഇയാള്‍ ഫേസ്‌ബുക്ക് വഴി സൗഹൃദം സ്ഥാപിച്ചതിന് ശേഷം കോവളത്തെ ഒരു ഹോട്ടലിൽ എത്തിച്ച് മദ്യം നല്‍കി മയക്കി. തുടര്‍ന്ന് ബലാത്സംഗം ചെയ്യാൻ ശ്രമിക്കുകയും യുവതിയുടെ നഗ്ന ഫോട്ടോകൾ പകര്‍ത്തുകയുമായിരുന്നു.
ശേഷം ഫോട്ടോകൾ യുവതിയെ കാണിച്ച് ഭീഷണിപ്പെടുത്തി. ഇതോടെയാണ് യുവതി പൊലീസില്‍ പരാതി നല്‍കിയത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.