പാലക്കാട്: പത്ത് കിലോ കഞ്ചാവ് കടത്തിയ കേസിലെ പ്രതി പിടിയിൽ. കോട്ടത്തറ സ്വദേശി മണ്ടയൻ എന്നറിയപ്പെടുന്ന സതീഷാണ് പൊലീസ് പിടിയിലായത്. നിരവധി കേസുകളിൽ പ്രതിയായ ഇയാളെ അഗളി പൊലീസിന്‍റെ സഹായത്തോടെ തമിഴ്‌നാട് തടാകം പൊലീസാണ് അറസ്റ്റ് ചെയ്‌തത്. നിരവധി കഞ്ചാവ് കേസുകളിലും അബ്‌കാരി കേസുകളിലും പ്രതിയാണ് സതീഷ്. അഗളി പൊലീസ് ഇന്‍സ്‌പെക്ടര്‍ ശശികുമാറിന്‍റെ നിർദ്ദേശപ്രകാരം സി.പി.ഒ ശ്രീരാജും തമിഴ്‌നാട് പൊലീസും ചേർന്നാണ് അഗളി എസ്ബിഐ ജങ്ഷനില്‍ വച്ച് ഇയാളെ അറസ്റ്റ് ചെയ്‌തത്. എക്സൈസ് വകുപ്പിലും ഇയാൾക്കെതിരെ നിരവധി കേസുകൾ നിലനിൽക്കുന്നുണ്ട്.
കഞ്ചാവ് കടത്ത് കേസിലെ പ്രതി പിടിയിൽ - കഞ്ചാവ് കടത്തിയ കേസ്
കോട്ടത്തറ സ്വദേശി മണ്ടയൻ എന്നറിയപ്പെടുന്ന സതീഷാണ് പൊലീസ് പിടിയിലായത്. നിരവധി കേസുകളിൽ പ്രതിയായ ഇയാളെ അഗളി പൊലീസിന്‍റെ സഹായത്തോടെ തമിഴ്‌നാട് തടാകം പൊലീസാണ് അറസ്റ്റ് ചെയ്‌തത്
![കഞ്ചാവ് കടത്ത് കേസിലെ പ്രതി പിടിയിൽ cannabis smuggling case palakkad one booked in cannabis smuggling case കഞ്ചാവ് കടത്തിയ കേസ് മണ്ടയൻ എന്നറിയപ്പെടുന്ന സതീഷ്](https://etvbharatimages.akamaized.net/etvbharat/prod-images/768-512-10302864-970-10302864-1611066805280.jpg?imwidth=3840)