ETV Bharat / crime

മയക്കുമരുന്നിന്‍റെ അമിത ഉപയോഗം ; പഞ്ചാബില്‍ മേക്കപ്പ് ആര്‍ട്ടിസ്‌റ്റ് മരിച്ചു

പഞ്ചാബ് സിനിമ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന മൻപ്രീത് കുമാർ എന്ന ഗഗൻദീപ് സിങ് ആണ് മരിച്ചത്

BARNALA, Death, Drugs, Crime, Police, Overdose  25 year old makeup artist dies due to overdose in Punjab  drug overdose  drug overdose in Punjab  drug case in punjab  youth died in punjab  suspected smugglers  smuggler  Dhanola  ബർണാല  ബർണാല മയക്കുമരുന്ന് ഉപയോഗിച്ച് യുവാവ് മരിച്ചു  പഞ്ചാബ് സിനിമ
മയക്കുമരുന്നിന്‍റെ അമിത ഉപയോഗം, പഞ്ചാബില്‍ മേക്കപ്പ് ആര്‍ട്ടിസ്‌റ്റായ യുവാവ് മരണപ്പെട്ടു
author img

By

Published : Jul 7, 2022, 10:46 PM IST

ബർണാല(പഞ്ചാബ്) : അമിതമായി ലഹരിമരുന്ന് ഉപയോഗിച്ചതിനെ തുടര്‍ന്ന് പഞ്ചാബില്‍ സിനിമ മേക്കപ്പ് ആര്‍ട്ടിസ്‌റ്റായ യുവാവ് മരിച്ചു. മൻപ്രീത് കുമാർ എന്ന ഗഗൻദീപ് സിങ് (25) ആണ് മരിച്ചത്. ബുധനാഴ്‌ച (06-07-2022) ബർണാലയിലെ ധനോല പട്ടണത്തിലാണ് സംഭവം.

അയല്‍വാസിയായ ഒരു സ്‌ത്രീയാണ് മൻപ്രീത് കുമാറിന് മയക്കുമരുന്ന് കൈമാറിയതെന്ന് ഇയാളുടെ പിതാവ് വിനോദ് കുമാര്‍ ആരോപിച്ചു. മൻപ്രീത് കുമാറിന്‍റെ പിതാവിന്‍റെ മൊഴിയുടെ അടിസ്ഥാനത്തില്‍ അഞ്ച് മയക്കുമരുന്ന് കടത്തുകാർക്കെതിരെ അന്വേഷണ സംഘം കേസ് എടുത്തു. സംഭവത്തില്‍ പൊലീസ് അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്.

കേസില്‍ കൂടുതല്‍ വിവരങ്ങള്‍ അറിയാമായിരുന്നിട്ടും പൊലീസ് നടപടി സ്വീകരിക്കുന്നില്ലെന്ന് യുവാവിന്‍റെ ബന്ധുക്കള്‍ ആരോപിച്ചു. ധനോലയില്‍ മൻപ്രീത് കുമാറിന് മയക്കുമരുന്ന് കൈമാറിയ അയല്‍വാസിയായ സ്‌ത്രീയേയും കുടുംബത്തെയും എത്രയും പെട്ടെന്ന് അറസ്‌റ്റ് ചെയ്യണമെന്നാണ് യുവാവിന്‍റെ പിതാവിന്‍റെ ആവശ്യം. പോസ്റ്റ്‌മോർട്ടം നടത്തി മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനല്‍കിയിട്ടുണ്ട്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.