കലഹൻഡി: വംശനാശ ഭീഷണി നേരിടുന്ന ജീവിയായെ ഈനാംപേച്ചിയെ കൈവശം വച്ചയാളെ പിടികൂടി. ഒഡിഷയിലെ തര്‍കല സ്വദേശിയായ ജിതേന്ദ്ര കുമാറിനെയാണ് അന്വേഷണസംഘം കസ്‌റ്റഡിയിലെടുത്തത്. ക്രൈംബ്രാഞ്ച് സ്‌പെഷ്യൽ ടാസ്‌ക് ഫോഴ്‌സും, വനംവകുപ്പ് ഉദ്യോഗസ്ഥരും സംയുക്തമായി കര്‍ണി ഖുന്തി ഗ്രാമത്തില്‍ നടത്തിയ പരിശോധനയിലാണ് ഇയാളെ പിടികൂടിയത്.
അന്വേഷണസംഘത്തിന് ലഭിച്ച രഹസ്യവിവരത്തിന്‍റെ അടിസ്ഥാനത്തിലാണ് പ്രദേശത്ത് പരിശോധന നടത്തിയത്. 13.33 കിലോയുള്ള ഈനാം പേച്ചിയെയാണ് പരിശോധനയില്‍ ഉദ്യോഗസ്ഥര്‍ കണ്ടെത്തിയത്. സുരക്ഷിത സ്ഥാനത്തേക്ക് മാറ്റി പാര്‍പ്പിക്കാന്‍ ജീവിയെ വനം വകുപ്പിന് കൈമാറിയിട്ടുണ്ട്.
Also read: ചാർജുചെയ്യുന്നതിനിടെ ഇലക്‌ട്രിക് ബൈക്ക് പൊട്ടിത്തെറിച്ച് ഒരു മരണം ; 3 പേർക്ക് പരിക്ക്
ഈനാംപേച്ചിയെ കൈവശം വച്ചതെന്തിനെന്ന് വ്യക്തമായ മറുപടി നല്‍കാന്‍, പിടിയിലായ ജിതേന്ദ്ര കുമാറിന് കഴിഞ്ഞിട്ടില്ല. സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുകയാണെന്ന് അധികൃതര്‍ അറിയിച്ചു. കസ്‌റ്റഡിയിലെടുത്ത പ്രതിയെ തുടര്‍നടപടികള്‍ക്കായി കലഹൻഡി വനംവകുപ്പിന് കീഴിലുള്ള എം രാംപൂർ ഫോറസ്റ്റ് ഉദ്യോഗസ്ഥര്‍ക്ക് കൈമാറി.