ETV Bharat / crime

ഡോക്‌ടറുടെ കുറിപ്പടി ഇല്ലാതെ ഗർഭച്ഛിദ്രത്തിനുള്ള മരുന്നുകളുടെ വിൽപന ; ആമസോണിനെതിരെ കേസ് - ഗർഭച്ഛിദ്രത്തിനുള്ള മരുന്നുകളുടെ വിൽക്കുന്നതിന് കേസ്

ഭക്ഷ്യഭരണ വകുപ്പ് ബാന്ദ്രയിലെ ഖേർവാഡി പൊലീസ് സ്റ്റേഷനിലാണ് ആമസോണിനെതിരെ കേസ് ഫയൽ ചെയ്‌തത്

lawsuit against Amazon for selling drugs  Amazon selling abortion drugs  ഗർഭച്ഛിദ്രത്തിനുള്ള മരുന്നുകളുടെ വിൽക്കുന്നതിന് കേസ്  ആമസോൺ കേസ്
ഡോക്‌ടറുടെ കുറിപ്പടി ഇല്ലാതെ ഗർഭച്ഛിദ്രത്തിനുള്ള മരുന്നുകളുടെ വിൽപന; ആമസോണിനെതിരെ കേസ്
author img

By

Published : May 3, 2022, 6:17 PM IST

മുംബൈ : ഡോക്‌ടറുടെ കുറിപ്പടിയില്ലാതെ ഗർഭച്ഛിദ്രത്തിനുള്ള ഗുളികകൾ ഓൺലൈനായി വിൽക്കുന്നതില്‍ ആമസോണിനെതിരെ കേസ്. ഭക്ഷ്യഭരണ വകുപ്പ് ബാന്ദ്രയിലെ ഖേർവാഡി പൊലീസ് സ്റ്റേഷനിലാണ് ആമസോണിനെതിരെ കേസ് ഫയൽ ചെയ്‌തത്.

ഗർഭച്ഛിദ്രത്തിനുള്ള മരുന്ന് ആമസോൺ വെബ്‌സൈറ്റിൽ അനധികൃതമായി വിൽക്കുന്നുവെന്ന് പൊലീസ് കണ്ടെത്തിയിരുന്നു. തുടർന്ന് ഏപ്രിൽ 29ന് കേസ് രജിസ്റ്റർ ചെയ്യുകയായിരുന്നു. 1940ലെ കോസ്‌മെറ്റിക്‌സ് നിയമത്തിൽ വരുന്ന മരുന്നാണ് എംപിടി കിറ്റ്.

രജിസ്റ്റർ ചെയ്‌ത മെഡിക്കൽ പ്രാക്‌ടീഷണറുടെ കുറിപ്പടി പ്രകാരം മാത്രമേ ഇത് വിൽക്കാൻ അനുവാദമുള്ളൂ. ഔദ്യോഗിക ആരോഗ്യ സൗകര്യമുള്ള സ്ഥലത്തും ഡോക്‌ടറുടെ മേൽനോട്ടത്തിലും മാത്രമേ ഇത് ഉപയോഗിക്കാവൂ എന്ന് മെഡിക്കൽ അബോർഷൻ ആക്ട് 2002, റൂൾസ് 2003 എന്നിവയിൽ പറയുന്നുണ്ട്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.