ETV Bharat / crime

സംഘർഷം തടയാനെത്തിയ പൊലീസിന് നേരെ ആക്രമണം, പൊലീസ് വാഹനം തല്ലിത്തകര്‍ത്തു; രണ്ടുപേര്‍ പിടിയില്‍ - പൊലീസിന് നേരെ ആക്രമണം

കോഴിക്കോട് കല്ലാച്ചിയില്‍ ഉത്സവം നടക്കുന്നതിനിടെയുണ്ടായ സംഘർഷം തടയാനെത്തിയ പൊലീസിന് നേരെ ആക്രമണം നടത്തിയ സംഭവത്തില്‍ രണ്ടുപേർ അറസ്‌റ്റിൽ

Two man arrested on attacking police  Kozhikkode kallaachi  attacking police while engaged to stop the fight  സംഘർഷം തടയാനെത്തിയ പൊലീസിന് നേരെ ആക്രമണം  പൊലീസ് വാഹനം തല്ലിത്തകര്‍ത്തു  കോഴിക്കോട് കല്ലാച്ചി  ഉത്സവം നടക്കുന്നതിനിടെയുണ്ടായ സംഘർഷം  പൊലീസിന് നേരെ ആക്രമണം  കോഴിക്കോട്
സംഘർഷം തടയാനെത്തിയ പൊലീസിന് നേരെ ആക്രമണം
author img

By

Published : Jan 18, 2023, 2:13 PM IST

കോഴിക്കോട്: കല്ലാച്ചിയിൽ ഉത്സവത്തിനിടെയുണ്ടായ സംഘർഷം തടയാനെത്തിയ പൊലീസിന് നേരെ ആക്രമണം നടത്തിയ രണ്ടുപേർ അറസ്‌റ്റിൽ. കല്ലാച്ചി സ്വദേശികളായ ഷിജിൽ, മഹേഷ് എന്നിവരാണ് അറസ്‌റ്റിലായത്. ചൊവ്വാഴ്ച രാത്രി ഉത്സവ സ്ഥലത്ത് സംഘർഷം നടക്കുന്നതറിഞ്ഞെത്തിയ നാദാപുരം കൺട്രോൾ റൂം എസ്ഐയെയും സംഘത്തെയുമാണ് പ്രതികള്‍ അക്രമിച്ചത്.

പൊലീസുകാരെ മർദ്ദിച്ച അക്രമകാരികൾ പൊലീസ് വാഹനവും തകർത്തിരുന്നു. തുടര്‍ന്ന് സംഘർഷത്തിൽ പരിക്കേറ്റ പൊലീസുകാർ നാദാപുരം ഗവ.ആശുപത്രിയിൽ ചികിത്സ തേടി. പൊലീസുകാര്‍ക്കുനേരെയുള്ള മർദനം, ഔദ്യോഗിക കൃത്യനിർവഹണം തടസപ്പെടുത്തല്‍, പൊതുമുതൽ നശിപ്പിക്കല്‍ ഉൾപ്പെടെ ജാമ്യമില്ല വകുപ്പുകൾ ചുമത്തിയാണ് പ്രതികള്‍ക്കെതിരെ കേസ് രജിസ്‌റ്റർ ചെയ്തത്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.