ETV Bharat / crime

'മൂന്നാം തവണ' പൂട്ടിട്ടു; മുക്കുപണ്ടം പണയം വച്ച് പണം തട്ടിയ കേസിൽ രണ്ടുപേര്‍ പിടിയില്‍

കോട്ടയം നെടുംകുന്നം ഭാഗത്തുള്ള സ്വകാര്യ പണമിടപാട് സ്ഥാപനത്തിൽ മുക്കുപണ്ടം പണയം വച്ച് പണം തട്ടിയ കേസിൽ രണ്ടുപേര്‍ പൊലീസ് പിടിയില്‍, പിടിവീണത് തുടര്‍ച്ചയായ മൂന്നാം തവണയും പണയമിടപാടുകള്‍ക്ക് എത്തിയതിനെ തുടര്‍ന്ന്.

Kottayam  Fake Gold  financial handling  Karukachaal  മുക്കുപണ്ടം  മുക്കുപണ്ടം പണയം വച്ച്  പണം തട്ടിയ കേസിൽ  കോട്ടയം  നെടുംകുന്നം  പൊലീസ്  കോട്ടയം  പണം  കറുകച്ചാൽ
'മൂന്നാം തവണ' പൂട്ടിട്ടു; മുക്കുപണ്ടം പണയം വച്ച് പണം തട്ടിയ കേസിൽ രണ്ടുപേര്‍ പിടിയില്‍
author img

By

Published : Oct 16, 2022, 10:26 PM IST

കോട്ടയം: മുക്കുപണ്ടം പണയം വച്ച് പണം തട്ടിയ കേസിൽ രണ്ടുപേര്‍ അറസ്‌റ്റില്‍. നെടുംകുന്നം പാറയ്ക്കൽ ഭാഗത്ത് അണിയറ വീട്ടിൽ ഗീതമ്മ മകൻ അപ്പുമോൻ എംസി (27), പാലക്കാട് കണ്ണമ്പ്ര ഭാഗത്ത് മട്ടുവഴി പറക്കുന്നിൽ വീട്ടിൽ അക്തർ അലി മകൻ അബ്‌ദുൾ സലാം (29) എന്നിവരെയാണ് കറുകച്ചാൽ പൊലീസ് അറസ്‌റ്റ് ചെയ്‌തത്. ഫെബ്രുവരി മാസം മുതൽ മൂന്ന് തവണകളിലായി നെടുംകുന്നം പത്തനാട് ഭാഗത്തുള്ള സ്വകാര്യ പണമിടപാട് സ്ഥാപനത്തിൽ മുക്കുപണ്ടം പണയം വച്ച് ഇവര്‍ 1,84,800 രൂപ തട്ടിയെടുക്കുകയായിരുന്നു.

അടുത്തടുത്ത കാലയളവിലായി സ്വർണം പണയം വച്ചത് മൂലം സ്ഥാപനത്തിലെ മാനേജർക്ക് സംശയം തോന്നുകയും സ്വർണം വിശദമായി പരിശോധിച്ചതിൽ നിന്നുമാണ് ഇത് മുക്കുപണ്ടമാണെന്ന് തിരിച്ചറിയുന്നത്. തുടർന്ന് മാനേജർ കറുകച്ചാൽ സ്‌റ്റേഷനിൽ പരാതി നൽകുകയും ജില്ലാ പൊലീസ് മേധാവി കെ.കാർത്തിക്കിന്‍റെ നേതൃത്വത്തിലുള്ള അന്വേഷണസംഘം പ്രതികളെ തൃശൂരിൽ നിന്നും പിടികൂടുകയുമായിരുന്നു. പ്രതികൾക്കെതിരെ നെടുമ്പാശേരി പൊലീസ് സ്‌റ്റേഷനിൽ മോഷണകേസ് നിലവിലുണ്ട്.

കറുകച്ചാൽ സ്‌റ്റേഷൻ എസ്എച്ച്ഒ ഋഷികേശൻ നായർ, എസ്ഐ അനിൽകുമാർ, എസ്ഐ റെജി ജോൺ, സിപിഒമാരായ സുരേഷ് കെ.ആർ, വിവേക് ചന്ദ്രൻ, വിപിൻ ബാലകൃഷ്‌ണൻ, അൻവർ കരീം എന്നിവരും അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.