ETV Bharat / crime

ആളൊഴിഞ്ഞ പ്രദേശത്തെ തോട്ടില്‍ കക്കൂസ് മാലിന്യം നിക്ഷേപിച്ച് കടന്നുകളഞ്ഞു; പ്രതികളെ കയ്യോടെ പൊക്കി പൊലീസ്

author img

By

Published : Nov 5, 2022, 7:42 PM IST

നഗരസഭയിലെ അഞ്ചോളം വാർഡുകളിലെ ജനങ്ങൾ ഉപയോഗിക്കുന്ന തോട്ടില്‍ ശുചിമുറി മാലിന്യം നിക്ഷേപിച്ച് കടന്നുകളഞ്ഞ കേസില്‍ രണ്ടുപേര്‍ പൊലീസ് പിടിയില്‍

dumping Toilet waste  dumping Toilet waste on water drainage  water drainage  കക്കൂസ് മാലിന്യം  മാലിന്യം നിക്ഷേപിച്ച് കടന്നുകളഞ്ഞു  പൊലീസ്  കോട്ടയം  നഗരസഭ  ഈരാറ്റുപേട്ട  മാലിന്യം  ശുചിമുറി
ആളൊഴിഞ്ഞ പ്രദേശത്തെ തോട്ടില്‍ കക്കൂസ് മാലിന്യം നിക്ഷേപിച്ച് കടന്നുകളഞ്ഞു; പ്രതികളെ കയ്യോടെ പൊക്കി പൊലീസ്

കോട്ടയം: തോട്ടില്‍ കക്കൂസ് മാലിന്യം നിക്ഷേപിച്ച കേസില്‍ രണ്ടുപേര്‍ പിടിയില്‍. ചേർത്തല കടക്കരപ്പള്ളി കോറത്തുശേരി വീട്ടിൽ ശാന്തപ്പൻ മകൻ ശ്യാംകുമാർ (38), ചേർത്തല കടക്കരപ്പള്ളി തൈക്കൽ ഭാഗത്ത് ഉപ്പുവീട്ടിൽ രഘു ഉത്തമൻ മകൻ സനൽ കുമാർ (39) എന്നിവരെയാണ് ഈരാറ്റുപേട്ട പൊലീസ് അറസ്‌റ്റ് ചെയ്‌തത്. ഈരാറ്റുപേട്ട തീക്കോയില്‍ ശുചിമുറി മാലിന്യം നിക്ഷേപിച്ച് കടന്നുകളഞ്ഞ കേസിലാണ് അറസ്‌റ്റ്.

കഴിഞ്ഞമാസം മുപ്പതാം തീയതിയാണ് കേസിനാസ്‌പദമായ സംഭവം നടക്കുന്നത്. പ്രതികള്‍ വാഹനത്തിൽ കൊണ്ട് വന്ന് ശുചിമുറി മാലിന്യം പുലർച്ചെ മൂന്ന് മണിയോടെ തീക്കോയി ആനയിലപ്പു വെട്ടിപ്പറമ്പ് റോഡിന് സമീപമുള്ള തോട്ടിൽ തള്ളിയതിനുശേഷം കടന്നുകളയുകയായിരുന്നു. തോട്ടിലെ ജലത്തിന് നിറവ്യത്യാസം കണ്ടതിനെ തുടർന്നാണ് നാട്ടുകാർ പരിശോധന നടത്തിയത്. പിന്നീട് വെട്ടിപ്പറമ്പ് റോഡിലെ ആളൊഴിഞ്ഞ സ്ഥലത്ത് നിന്നാണ് മനുഷ്യ വിസർജ്യം ഉൾപ്പെടെയുള്ള മാലിന്യങ്ങൾ ഒഴുക്കിയതായി കണ്ടെത്തിയത്. റോഡിലും അവശിഷ്‌ടങ്ങൾ വീണു കിടന്നിരുന്നു.

നഗരസഭയിലെ അഞ്ചോളം വാർഡുകളിലെ ജനങ്ങൾ ഉപയോഗിക്കുന്ന തോട്ടിലൂടെയാണ് ഈ മാലിന്യം ഒഴുക്കിയത്. തോടിനു സമീപത്തുള്ള ഏഴ് കിണറുകളിലും മാലിന്യം കലർന്നിരുന്നു. സംഭവത്തെ തുടര്‍ന്ന് പ്രദേശത്ത് ക്ളോറിനേഷൻ നടത്തി. തുടര്‍ന്ന് നാട്ടുകാരുടെ പരാതിയെ തുടർന്ന് ഈരാറ്റുപേട്ട പൊലീസ് കേസ് രജിസ്‌റ്റർ ചെയ്യുകയും ശാസ്‌ത്രീയമായ പരിശോധനയിലൂടെ ഇവരെ പിടികൂടുകയുമായിരുന്നു. സിസിടിവിയിൽ പതിഞ്ഞ വാഹനം കേന്ദ്രീകരിച്ചുള്ള പൊലീസ് അന്വേഷണത്തിലാണ് പ്രതികള്‍ പിടിയിലായത്.

ഈരാറ്റുപേട്ട സ്‌റ്റേഷൻ എസ്എച്ച്ഒ ബാബു സെബാസ്‌റ്റ്യൻ, എസ്ഐ വിഷ്‌ണു വി.വി, സുജിലേഷ് എം, എഎസ്ഐ ഇക്ബാൽ പി.എ, സിപിഒമാരായ ജിനു കെ.ആർ, അനീഷ് കെ.സി, ജോബി ജോസഫ്, അനീഷ് കുമാർ പി.എസ് എന്നിവർ ചേർന്നാണ് ഇവരെ പിടികൂടിയത്. ഇവരെ കോടതിയില്‍ ഹാജരാക്കി റിമാൻഡ് ചെയ്‌തു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.