കോട്ടയം: കോട്ടയം അയർക്കുന്നത്ത് ദമ്പതിമാരെ ദുരൂഹ സാഹചര്യത്തിൽ വീട്ടില്‍ മരിച്ച നിലയിൽ കണ്ടെത്തി. ഭാര്യയെ കഴുത്തു ഞെരിച്ചു കൊല ചെയ്‌ത നിലയിലും ഭർത്താവിനെ തൂങ്ങി മരിച്ച നിലയിലുമാണ് കണ്ടെത്തിയത്. അയർക്കുന്നം പഞ്ചായത്തിലെ അമയന്നൂർ പതിമൂന്നാം വാർഡ് പതിക്കൽ വീട്ടിൽ സുധീഷ് (40), ഭാര്യ ടിന്‍റു (34) എന്നിവരാണ് മരിച്ചത്.
സുധീഷ് 2 മാസം മുൻപാണ് വിദേശത്ത് നിന്ന് നാട്ടിലെത്തിയത്. നഴ്‌സായിരുന്ന ടിന്‍റു വിദേശത്തു പോകാൻ തയാറെടുക്കുകയായിരുന്നു. ഇവർക്ക് സാമ്പത്തിക പ്രശ്‌നങ്ങൾ ഒന്നുമില്ലെന്നാണ് ബന്ധുക്കൾ പറയുന്നത്. സുധീഷിന്‍റെ പിതാവ് വിവരം പഞ്ചായത്തംഗത്തെയും പൊലീസിനെയും അറിയിക്കുകയായിരുന്നു.
തുടര്‍ന്ന് ജില്ലാ പൊലീസ് മേധാവി ഡി.ശില്‍പയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം സ്ഥലത്തെത്തി മൃതദേഹത്തിന് കാവൽ ഏർപ്പെടുത്തി. സയന്‍റിഫിക് വിദഗ്‌ദരും ഡോഗ് സ്‌ക്വാഡും വിരലടയാള വിദഗ്‌ദരും സ്ഥലത്തെത്തി. കൊലപാതകമാണോ ആത്മഹത്യയാണോ എന്ന കാര്യത്തിൽ ഇനിയും വ്യക്തത വന്നിട്ടില്ലെന്നാണ് പൊലീസ് പറയുന്നത്. സംഭവത്തില്‍ ദുരൂഹത നിലനില്‍ക്കുകയാണ്.
Also Read കോഴിക്കോട് അതിഥി തൊഴിലാളികൾ തമ്മിൽ സംഘര്‍ഷം ; ഒരാള്‍ കുത്തേറ്റ് മരിച്ചു