ETV Bharat / crime

സിനിമ സെറ്റുകളിൽ സ്ത്രീ സുരക്ഷ സംവിധാനം വേണം: ഹൈക്കോടതി

നടി ആക്രമിക്കപ്പെട്ടതിന് പിന്നാലെ 2018ലാണ് ഈ ആവശ്യവുമായി ഡബ്ല്യുസിസി ഹൈക്കോടതിയെ സമീപിച്ചത്

author img

By

Published : Mar 17, 2022, 11:43 AM IST

സിനിമാ ലൊക്കേഷനിൽ ആഭ്യന്തര പരാതി പരിഹാര സംവിധാനം വേണമെന്ന് ഹൈക്കോടതി  ഡബ്ല്യുസിസി  wcc in kerala  High Court ordered  High Court ordered internal complaint cell wants at cinema location  ഡബ്ല്യുസിസി സമർപ്പിച്ച ഹർജിയിലാണ് കോടതി സുപ്രധാനമായ ഉത്തരവ് നൽകിയത്.  The court issued the landmark order on a petition filed by WCC.  women in cinema collective
സിനിമാ ലൊക്കേഷനിൽ ആഭ്യന്തര പരാതി പരിഹാര സംവിധാനം വേണമെന്ന് ഹൈക്കോടതി

എറണാകുളം: സിനിമ ചിത്രീകരണ സെറ്റുകളിലും സ്ത്രീകള്‍ക്ക് വേണ്ടിയുള്ള ആഭ്യന്തര പരാതി പരിഹാര സംവിധാനം വേണമെന്ന് ഹൈക്കോടതി. ഡബ്ല്യുസിസി ഹർജിയിലാണു ഡിവിഷൻ ബെഞ്ചിന്‍റെ ഉത്തരവ്. സിനിമ സംഘടനകളിലും ഇത്തരത്തില്‍ ആഭ്യന്തര പരാതി പരിഹാര സംവിധാനം വേണമെന്നും ഉത്തരവിലുണ്ട്.

തൊഴിലിടങ്ങളിൽ ആഭ്യന്തര പരാതി പരിഹാര സംവിധാനം വേണമെന്ന സുപ്രീം കോടതി വിധി ചൂണ്ടിക്കാട്ടിയാണ് സിനിമ ചിത്രീകരണ സെറ്റുകളിലും ഇത് വേണമെന്ന് ഡബ്ല്യുസിസി ഹൈക്കോടതിയെ സമീപിച്ചത്. നടി ആക്രമിക്കപ്പെട്ടതിന് പിന്നാലെ 2018ലാണ് ഈ ആവശ്യവുമായി ഡബ്ല്യുസിസി ഹൈക്കോടതിയെ സമീപിച്ചത്. വനിതാ കൂട്ടായ്മയുടെ ആവശ്യം ന്യായമാണെന്ന് സംസ്ഥാന വനിത കമ്മിഷൻ കോടതിയെ അറിയിച്ചിരുന്നു. സിനിമ മേഖലയിലെ ലൈംഗിക അതിക്രമവും ചൂഷണവുമെല്ലാം ഒരു പരിധി വരെ തടയാന്‍ ഇപ്പോള്‍ പുറത്തുവന്ന വിധിയിലൂടെ സാധിക്കും.

ALSO READ:രാജ്യത്ത് ശുചീകരണ തൊഴിലാളികളുടെ മരണത്തിൽ ഗണ്യമായ കുറവ്: സർക്കാർ രാജ്യസഭയിൽ

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.