കണ്ണൂര്‍: കണ്ണൂരിൽ വീണ്ടും റാഗിങ്. തളിപ്പറമ്പ് സർ സയ്യിദ് കോളജില്‍ ഒന്നാം വര്‍ഷ ബിരുദ വിദ്യാര്‍ഥിയെ സംഘം ചേര്‍ന്ന് മര്‍ദിച്ചെന്നാണ് പരാതി. സംഭവത്തില്‍ 12 വിദ്യാര്‍ഥികള്‍ക്കെതിരെ തളിപറമ്പ് പൊലീസ് കേസെടുത്തു. ഇതില്‍ നാല് പേരെ അറസ്റ്റ് ചെയ്‌തു.
മുഹമ്മദ് നിദാൻ, മുഹമ്മദ് ആഷിവ്, മുഹമ്മദ് സീഷാൻ, റിസ്‌നാൻ റഫീഖ് എന്നിവരാണ് അറസ്റ്റിലായത്. ബാക്കി പ്രതികള്‍ ഒളിവിലാണ്. കണ്ണൂർ സ്വദേശി ഷഹസാദ് മുബാറകിനാണ് മര്‍ദനമേറ്റത്. നവംബര്‍ അഞ്ചിന് ഉച്ചക്കായിരുന്നു സംഭവം. ഷഹസാദിനെ വിദ്യാര്‍ഥികള്‍ സംഘം ചേര്‍ന്ന് ശുചിമുറിയില്‍ വെച്ച് മര്‍ദിച്ചുവെന്നാണ് പരാതി. ഷഹസാദിന്‍റെ മാതാവ് നല്‍കിയ പരാതിയിലാണ് തളിപ്പറമ്പ് പൊലീസ് കേസെടുത്തത്.
Also Read: ഭക്ഷ്യവിഷബാധ; കോഴിക്കോട് രണ്ടര വയസുകാരന്‍ മരിച്ചു
സംഭവത്തെ തുടര്‍ന്ന് മൂന്നാം വര്‍ഷ ബിരുദ വിദ്യാര്‍ഥി കെപി മുഹമ്മദ് നിദാനെ സസ്‌പെൻഡ് ചെയ്‌തതായി കോളജ് പ്രിന്‍സിപ്പല്‍ ഇസ്‌മയില്‍ ഒലിയങ്കര പറഞ്ഞു. സംഭവത്തില്‍ വിശദമായി അന്വേഷണം നടത്തി നടപടിയെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.