കണ്ണൂർ: കണ്ണൂരിൽ തമിഴ്‌നാട് സ്വദേശിനിയെ ബലാത്സംഗം ചെയ്‌ത കേസിൽ രണ്ടുപേർ പൊലീസ് കസ്റ്റഡിയിൽ. കാഞ്ഞങ്ങാട് സ്വദേശി വിജേഷ്, തമിഴ്‌നാട് സ്വദേശി മലർ എന്നിവരാണ് പൊലീസ് കസ്റ്റഡിയിലുള്ളത്. കേസിൽ പങ്കുണ്ടെന്ന് സംശയിക്കുന്ന നീലേശ്വരം സ്വദേശിയെ പൊലീസ് ചോദ്യം ചെയ്‌തുവരികയാണ്.
ഓഗസ്റ്റ് 27നാണ് കേസിനാസ്‌പദമായ സംഭവം. യുവതിക്ക് മദ്യം നൽകി ബലാത്സംഗത്തിനിരയാക്കി എന്നതാണ് കേസ്. സംഭവത്തിന് ശേഷം പ്രതികൾ തമിഴ്‌നാട്ടിലേക്ക് കടക്കുകയായിരുന്നു. സേലത്ത് വച്ച് എസിപി ടി.കെ രത്‌നകുമാറിന്‍റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘമാണ് ഇവരെ കസ്റ്റഡിയിലെടുത്തത്.
കസ്റ്റഡിയിലെടുത്ത രണ്ട് പ്രതികളുടെ അറസ്റ്റ് ഉടൻ രേഖപ്പെടുത്തും. പ്രതികളെ ഉച്ചയോടെ കണ്ണൂരിൽ എത്തിക്കും.