ETV Bharat / crime

വിദേശ ജോലി വാഗ്‌ദാനം ചെയ്‌ത് 64 ലക്ഷം രൂപ തട്ടിയെടുത്തു; പ്രതി മൂന്ന് വർഷങ്ങൾക്ക് ശേഷം പിടിയിൽ

കണ്ണൂർ തലശ്ശേരി സ്വദേശി അംനാസാണ് (35) ഇന്നലെ പൊലീസിന്‍റെ പിടിയിലായത്. കേസിലെ മറ്റു പ്രതികളായ വിദ്യ ഇമ്മാനുവൽ, മുഹമ്മദ് ഒനാസിസ് എന്നിവരെ നേരത്തെ അറസ്റ്റ് ചെയ്‌തിരുന്നു.

author img

By

Published : Nov 27, 2022, 10:18 AM IST

Updated : Nov 30, 2022, 3:42 PM IST

വിദേശ ജോലി വാഗ്‌ദാനം  വിദേശ ജോലി വാഗ്‌ദാനം ചെയ്‌ത് തട്ടിപ്പ്  സാമ്പത്തിക തട്ടിപ്പ് കോട്ടയം  വിദേശ ജോലി വാഗ്‌ദാനം ചെയ്‌ത് പണം തട്ടിയെടുത്തു  മൂന്ന് വർഷങ്ങൾക്ക് ശേഷം പ്രതി പിടിയിൽ  ജില്ല പൊലീസ് മേധാവി കെ കാർത്തിക്  job fraud case  job fraud case one arrested  job fraud case accused arrest  kottayam crime news
വിദേശ ജോലി വാഗ്‌ദാനം ചെയ്‌ത് 64 ലക്ഷം രൂപ തട്ടിയെടുത്തു; പ്രതി മൂന്ന് വർഷങ്ങൾക്ക് ശേഷം പിടിയിൽ

കോട്ടയം: വിദേശ ജോലി വാഗ്‌ദാനം ചെയ്‌ത് ലക്ഷങ്ങൾ തട്ടിയെടുത്ത കേസിൽ ഒളിവിൽ കഴിഞ്ഞിരുന്ന പ്രതിയെ മൂന്ന് വർഷങ്ങൾക്ക് ശേഷം പൊലീസ് അറസ്റ്റ് ചെയ്‌തു. കണ്ണൂർ തലശ്ശേരി സ്വദേശി അംനാസാണ് (35) ഇന്നലെ കുറവിലങ്ങാട് പൊലീസിന്‍റെ പിടിയിലായത്. ഇയാളും സുഹൃത്തുക്കളും ചേർന്ന് ഇസ്രായേലിൽ ജോലി നൽകാമെന്ന് പറഞ്ഞ് കേരളത്തിലെ വിവിധ ജില്ലകളിൽപ്പെട്ട പതിനെട്ടോളം ആളുകളിൽ നിന്നും 64 ലക്ഷം രൂപ തട്ടിയെടുക്കുകയായിരുന്നു.

2019ലായിരുന്നു കേസിനാസ്‌പദമായ സംഭവം. പരാതിയെ തുടർന്ന് പൊലീസ് കേസ് രജിസ്റ്റർ ചെയ്യുകയും ഈ കേസിലെ മറ്റു പ്രതികളായ വിദ്യ ഇമ്മാനുവൽ, മുഹമ്മദ് ഒനാസിസ് എന്നിവരെ നേരത്തെ അറസ്റ്റ് ചെയ്യുകയും ചെയ്‌തു. എന്നാൽ ഒളിവിലായിരുന്ന അംനാസിനെ കണ്ടെത്താൻ പൊലീസിന് കഴിഞ്ഞിരുന്നില്ല.

വിവിധ കേസുകളിൽപ്പെട്ട് ഒളിവിൽ കഴിയുന്ന പ്രതികളെ കണ്ടെത്തുന്നതിനും, ഇവർക്ക് വേണ്ടി പ്രത്യേക അന്വേഷണസംഘം രൂപീകരിക്കുന്നതിനും ജില്ല പൊലീസ് മേധാവി കെ കാർത്തിക് എല്ലാ സ്റ്റേഷനുകൾക്കും നിർദേശം നൽകിയിരുന്നു. ഇതിന്‍റെ ഭാഗമായി ഒളിവിലായിരുന്ന അംനാസിനായി പൊലീസ് ലുക്ക് ഔട്ട് നോട്ടിസ് പുറപ്പെടുവിച്ചു.

തുടര്‍ന്ന്, ഇന്നലെ ഇയാളെ കരിപ്പൂർ വിമാനത്താവളത്തിൽ നിന്നും വിദേശത്തേക്ക് കടക്കാൻ ശ്രമിക്കുന്നതിനിടയില്‍ പൊലീസ് പിടികൂടുകയായിരുന്നു. ഇയാൾ അന്യസംസ്ഥാനങ്ങളിൽ ഒളിവിൽ കഴിഞ്ഞു വരികയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.

പ്രതിക്കെതിരെ കട്ടപ്പന, ആലുവ, ചവറ തുടങ്ങിയ സ്റ്റേഷനുകളിൽ സമാനമായ കേസുകൾ നിലവിലുണ്ട്. കുറവിലങ്ങാട് സ്റ്റേഷൻ എസ്എച്ച്‌ഒ നിർമ്മൽ ബോസിന്‍റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് ഇയാളെ അറസ്റ്റ് ചെയ്‌തത്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്‌തു.

Also read: സമൂഹ മാധ്യമത്തിലൂടെ ഡോക്‌ടര്‍ ചമഞ്ഞ് 7 ലക്ഷം തട്ടിയ യുപി സ്വദേശി അറസ്‌റ്റിൽ, അന്വേഷണം വ്യാപിപ്പിച്ച് പൊലീസ്

Last Updated : Nov 30, 2022, 3:42 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.