ETV Bharat / crime

താന്‍ ഇഷ്‌ടപ്പെടുന്ന യുവതിയെ സുഹൃത്തും സ്നേഹിച്ചു ; യുവാവിനെ കൊലപ്പെടുത്തി സ്യൂട്ട്കേസിലാക്കി ഉപേക്ഷിച്ചു, ഒടുവില്‍ പിടിയില്‍ - മൃതദേഹം

താന്‍ ഇഷ്‌ടപ്പെടുന്ന യുവതിയെ സുഹൃത്തും ഇഷ്‌ടപ്പെട്ടു എന്ന കാരണത്തില്‍ യുവാവിനെ കൊലപ്പെടുത്തി സ്യൂട്ട്കേസിലാക്കി റെയില്‍വേ സ്‌റ്റേഷനില്‍ ഉപേക്ഷിച്ചു, സിസിടിവിയില്‍ കുരുങ്ങിയതോടെ പ്രതി പിടിയില്‍

Jalandhar  railway station  Dead body  suitcase  Police  യുവതി  യുവാവിനെ കൊലപ്പെടുത്തി  സ്യൂട്ട്കേസിലാക്കി ഉപേക്ഷിച്ചു  പ്രതി പൊലീസ് പിടിയില്‍  പൊലീസ്  റെയില്‍വേ സ്‌റ്റേഷനില്‍ ഉപേക്ഷിച്ചു  റെയില്‍വേ  സിസിടിവി  ജലന്ധര്‍  പഞ്ചാബ്  മുഹമ്മദ് ഷമീം  അഷ്‌ഫാഖ്  മൃതദേഹം  സ്യൂട്ട്‌കേസ്
താന്‍ ഇഷ്‌ടപ്പെടുന്ന യുവതിയെ സുഹൃത്തും ഇഷ്‌ടപ്പെട്ടു; യുവാവിനെ കൊലപ്പെടുത്തി സ്യൂട്ട്കേസിലാക്കി ഉപേക്ഷിച്ചു, പ്രതി പൊലീസ് പിടിയില്‍
author img

By

Published : Nov 17, 2022, 10:18 PM IST

ജലന്ധര്‍ (പഞ്ചാബ്) : മുഹമ്മദ് ഷമീം എന്ന യുവാവിനെ കൊലപ്പെടുത്തി സ്യൂട്ട്കേസിലാക്കി റെയില്‍വേ സ്‌റ്റേഷനില്‍ ഉപേക്ഷിച്ച സംഭവത്തില്‍ സുഹൃത്ത് പൊലീസ് പിടിയില്‍. റെയില്‍വേ സ്‌റ്റേഷനിലെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചതില്‍ നിന്നാണ് അഷ്‌ഫാഖ് എന്നയാളെ ഇന്നലെ രാത്രിയോടെ പഞ്ചാബ് പൊലീസ് അറസ്‌റ്റ് ചെയ്‌തത്. ഷമീം എന്ന യുവാവിന്‍റെ മൃതദേഹം ചൊവ്വാഴ്‌ച (15-11-2022) രാവിലെ പൊലീസ് ജലന്ധര്‍ റെയില്‍വേ സ്‌റ്റേഷനില്‍ നിന്ന് കണ്ടെടുക്കുകയായിരുന്നു.

ഇയാള്‍ ചുവന്ന കളര്‍ സ്യൂട്ട്‌കേസ് റെയില്‍വേ സ്‌റ്റേഷനില്‍ ഉപേക്ഷിച്ച് പോവുകയായിരുന്നു. ഇത് കണ്ട ഒരാള്‍ പൊലീസിനെ വിവരം അറിയിച്ചു. തുടര്‍ന്ന് പൊലീസ് മൃതദേഹം കണ്ടെടുക്കുകയും സിസിടിവി കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തില്‍ അഷ്‌ഫാഖിനെ തിരിച്ചറിഞ്ഞ് പിടികൂടുകയുമായിരുന്നു.

കൊലപാതകം സംബന്ധിച്ച് പൊലീസ് പറയുന്നത് ഇങ്ങനെ : ഷമീമും അഷ്‌ഫാഖും ഗഡായിപൂരിലെ ഒരു ഫാക്ടറിയിൽ ജോലി ചെയ്‌തുവരികയായിരുന്നു. ഇരുവരും ഒരേ ക്വാർട്ടേഴ്‌സിലെ വെവ്വേറെ മുറികളിലായിരുന്നു താമസം. ഇതിനിടെ പ്രദേശത്തെ ഒരു യുവതിയുമായി ഷമീം ഇഷ്‌ടത്തിലാകുന്നു. ഈ യുവതിയെ അഷ്‌ഫാഖിനും ഇഷ്‌ടമായിരുന്നു.

ഇതേച്ചൊല്ലി ഷമീമും അഷ്‌ഫാഖും തമ്മിൽ വാക്കുതർക്കമുണ്ടായി. ഇതാണ് കൊലപാതകത്തിലേക്ക് നയിച്ചത്. അഷ്‌ഫാഖിനെ പൊലീസ് ചോദ്യം ചെയ്തുവരികയാണ്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.