തിരുവനന്തപുരം: നെടുമങ്ങാട് പൊലീസ് സ്റ്റേഷനിൽ പൊലീസുകാര്‍ക്ക് നേരെ ആക്രമണം. മദ്യലഹരിയിലായിരുന്ന യുവാവിനെ സ്റ്റേഷനിൽ എത്തിച്ചപ്പോൾ ആയിരുന്നു ആക്രമണമുണ്ടായത്. നെടുമങ്ങാട് നെട്ട സ്വദേശി അക്ഷയ്(23)ആണ് ആക്രമണം നടത്തിയത്. നെടുമങ്ങാട് കുളവി കോണത്ത് മദ്യലഹരിയിൽ വഴിയാത്രക്കാരെ കൈയേറ്റം ചെയ്യുന്നു എന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് ഇയാളെ അറസ്റ്റ് ചെയ്ത് പൊലീസ് സ്റ്റേഷനില്‍ എത്തിച്ചത്.
സ്റ്റേഷനിൽ വച്ച് പ്രകോപിതനായ അക്ഷയ് ജനറല്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാരനെ കയ്യേറ്റം ചെയ്യുകയായിരുന്നു. പേരും വിലാസവും ചോദിച്ചതിനാലാണ് ഇയാൾ പ്രകോപിതനായത്
തടയാനെത്തിയ മറ്റ് രണ്ട് പോലീസുകാരെയും പ്രതി ആക്രമിക്കാൻ ശ്രമിച്ചു. വളരെ പണിപ്പെട്ടാണ് പ്രതിയെ പോലീസ് കീഴടക്കിയത്.
പൊതു സ്ഥലത്തുനിന്ന് മദ്യപിച്ച് ബഹളം ഉണ്ടാക്കൽ, പൊലീസിന്‍റെ കൃത്യനിർവഹണം തടസ്സപ്പെടുത്തൽ, സ്റ്റേഷനിൽ ആക്രമണം തുടങ്ങി വിവിധ വകുപ്പുകൾ ചേർത്താണ് അറസ്റ്റ്. പ്രതിയെ നെടുമങ്ങാട് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
ALSO READ: തിരുവനന്തപുരത്ത് വനത്തിൽ തൂങ്ങിയ നിലയിൽ അസ്ഥികൂടം, മൂന്നുമാസം പഴക്കം ; അന്വേഷണം