ETV Bharat / crime

വിവാഹമോചനം നല്‍കാന്‍ വിസമ്മതിച്ചു ; യുവതിയെ ഭര്‍ത്താവും സുഹൃത്തുക്കളും ബലാത്സംഗത്തിനിരയാക്കി, കണ്ണടച്ച് പൊലീസും - യുവതി

വിവാഹമോചനം നല്‍കാന്‍ വിസമ്മതിച്ചതിനെത്തുടര്‍ന്ന് മോശക്കാരിയായി ചിത്രീകരിക്കാന്‍ യുവതിയെ ഭര്‍ത്താവും സുഹൃത്തുക്കളും ചേര്‍ന്ന് ബലാത്സംഗം ചെയ്‌തു, നടപടി എടുക്കാതെ പൊലീസ്

Woman raped  Woman raped by husband and friends  Husband and friends raped Woman  Haridwar  refuse divorce  ബലാത്സംഗത്തിനിരയാക്കി  വിവാഹമോചനം നല്‍കാന്‍ വിസമ്മതിച്ചു  ഭര്‍ത്താവും സുഹൃത്തുക്കളും ബലാത്സംഗത്തിനിരയാക്കി  കണ്ണടച്ച് പൊലീസും  മോശക്കാരിയായി ചിത്രീകരിക്കാന്‍  ഭര്‍ത്താവും സുഹൃത്തുക്കളും ചേര്‍ന്ന് ബലാത്സംഗം  നടപടി എടുക്കാതെ പൊലീസ്  പൊലീസ്  ബലാത്സംഗം  പ്രതികള്‍  മാധ്യമങ്ങളോട്  ഭർത്താവ്‌  ഉത്തർപ്രദേശിലെ ബരാൗത്ത്  യുവതി  പരാതി
വിവാഹമോചനം നല്‍കാന്‍ വിസമ്മതിച്ചു; യുവതിയെ ഭര്‍ത്താവും സുഹൃത്തുക്കളും ബലാത്സംഗത്തിനിരയാക്കി, കണ്ണടച്ച് പൊലീസും
author img

By

Published : Aug 27, 2022, 9:41 PM IST

ഹരിദ്വാര്‍ (ഉത്തരാഖണ്ഡ്) : ഭർത്താവും സുഹൃത്തുക്കളും ചേര്‍ന്ന് ബലാത്സംഗം ചെയ്‌തുവെന്ന പരാതിയില്‍ പൊലീസ് നടപടിയെടുത്തില്ലെന്നറിയിച്ച് ഇര. ഭർത്താവും അയാളുടെ രണ്ട് സുഹൃത്തുക്കളും ചേര്‍ന്ന് തന്നെ ബലാത്സംഗം ചെയ്‌ത് ഏഴ് മാസത്തിലേറെയായിട്ടും പോലീസ് ഇതുവരെ ഒരു നടപടിയുമെടുത്തിട്ടില്ലെന്ന് വെള്ളിയാഴ്‌ച (26.08.2022) യുവതി മാധ്യമങ്ങളോട് വെളിപ്പെടുത്തുകയായിരുന്നു. പ്രതികള്‍ കൃത്യം ചിത്രീകരിച്ചതായും അവര്‍ പറഞ്ഞു.

2022 ജനുവരി 14 ന് തന്റെ ഭർത്താവും അയാളുടെ രണ്ട് സുഹൃത്തുക്കളായ മൻദീപ് ഖത്രിയും, സച്ചിൻ ചൗഹാനും ചേർന്ന് ഹരിദ്വാറിലെ ഒരു ഹോട്ടലിൽ വച്ച് തന്നെ ബലാത്സംഗം ചെയ്തതായി ഉത്തർപ്രദേശിലെ ബരാൗത്ത് നിവാസിയായ യുവതിയാണ് പരാതിപ്പെട്ടത്. താനുമായുള്ള വിവാഹമോചനത്തിന് പലതവണ ആവശ്യപ്പെട്ടുവെങ്കിലും വിസമ്മതിച്ചതിനാലാണ് ഭർത്താവ്‌ ഇങ്ങനെ ചെയ്‌തത്. തന്നെ അപകീർത്തിപ്പെടുത്തുക വഴി വിവാഹമോചനം നേടിയെടുക്കാനായിരുന്നു ഭർത്താവിന്‍റെ നീച കൃത്യം. തന്റെ മകളോടും ഇത്തരത്തിൽ ചെയ്യുമെന്ന് ഭർത്താവ് ഭീഷണിപ്പെടുത്തിയതായും യുവതി പറഞ്ഞു.

ജനുവരി 26ന് ഹരിദ്വാറിലെ കോട്വാലി പൊലീസ് സ്‌റ്റേഷനിൽ ഇതുസംബന്ധിച്ച് പരാതി നൽകിയെങ്കിലും നടപടിയുണ്ടായില്ല. തന്‍റെ കഷ്‌പ്പാടുകൾ ഇതുവരെ അവസാനിച്ചിട്ടില്ല. പൊലീസ് സ്‌റ്റേഷനിൽ നിന്നുള്ള അലംഭാവത്തില്‍ എസ്‌എസ്‌പിക്ക് രേഖാമൂലം പരാതി അയച്ചെങ്കിലും അതും വെറുതെയായി. മാർച്ച് ആറിന് സിആർപിസി സെക്ഷൻ 156 (3) പ്രകാരം കോടതിയിൽ കേസ് ഫയൽ ചെയ്തിരുന്നെങ്കിലും നടപടിയൊന്നുമായില്ലെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

അതേസമയം, യുവതിയുടെ പരാതിയില്‍ കേസെടുത്തിട്ടുണ്ടെന്നും അന്വേഷണം നടക്കുകയാണെന്നും സിറ്റി എസ്‌പി സ്വതന്ത്ര കുമാർ സിംഗ് പറഞ്ഞു. " ഭര്‍ത്താവ് യുവതിയെ എത്തിച്ച ഹോട്ടലിൽ നിന്ന് തെളിവുകള്‍ ശേഖരിച്ചു. യുവതിയിൽ നിന്ന് തെളിവുകൾ തേടുന്നുണ്ട്. അതിന്‍റെ അടിസ്ഥാനത്തിൽ ആവശ്യമായ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.