പത്തനംതിട്ട: അയൽവാസിയുടെ കുത്തേറ്റ് വീട്ടമ്മ മരിച്ചു. തിരുവല്ല കുന്നന്താനം സ്വദേശിനി വിജയമ്മയാണ് (62) മരിച്ചത്. അയല്‍വാസിയായ പ്രദീപ് പൊട്ടിച്ച ബിയർ കുപ്പിക്കൊണ്ട് വീട്ടിൽ കയറി കുത്തുകയായിരുന്നു.
ഗുരുതരമായി പരിക്കേറ്റ വിജയമ്മയെ ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഇന്ന് (03.05.2022) രാവിലെ 9 മണിയോടെയാണ് സംഭവം. തുടർന്ന് പ്രദീപിനെ കീഴ് വായ്‌പൂർ പോലീസ് കസ്റ്റഡിയിൽ എടുത്തു. നിരവധി കേസുകളില്‍ പ്രതിയായ പ്രദീപ് മദ്യത്തിനും മയക്കുമരുന്നിനും അടിമയാണെന്ന് പൊലീസ് പറഞ്ഞു.
Also read: അടിമാലിയില്‍ കുടുംബത്തിന് നേരെ കുരുമുളക് സ്പ്രേ ആക്രമണം; അഞ്ചുപേർക്ക് പരിക്ക്