ETV Bharat / crime

ഭക്ഷണം കഴിക്കാനെത്തുന്നവർക്ക് സൗജന്യ സൂപ്പ്; ഹോട്ടൽ ഉടമയ്‌ക്ക് ബിസിനസ് എതിരാളികളുടെ മർദനം

ഹോട്ടലുടമകൾ തമ്മിൽ പതിവായി വാക്കുതർക്കം ഉണ്ടായിരുന്നതായും പൊലീസ് അറിയിച്ചു. മഹാരാഷ്‌ട്രയിലെ ഖട്‌കിയിൽ ഭക്ഷണശാല നടത്തിയിരുന്ന മുലായാം പാലിനാണ് (27) തലയ്‌ക്ക് അടിയേറ്റത്.

Eatery owner attacked by business rival in Pune  hotel owner attacked by business rival in Pune  pune crime news  maharashtra crime news  hotel owner attacked  സൗജന്യ സൂപ്പ് വാഗ്‌ദാനം ചെയ്‌തതിന് മർദനം  ഹോട്ടൽ ഉടമയ്‌ക്ക് മർദനം  ഹോട്ടൽ ഉടമയെ മർദിച്ചു  ബിസിനസ് എതിരാളികൾ മർദിച്ചു  ഹോട്ടലുടമയെ ആക്രമിച്ച് ബിസിനസ് എതിരാളികൾ  ഹോട്ടൽ ഉടമയ്‌ക്ക് ആക്രമണം  ഹോട്ടൽ ഉടമയ്‌ക്ക് ബിസിനസ് എതിരാളികളുടെ മർദനം  ഹോട്ടലുടമയെ മർദിച്ചു
മർദനം
author img

By

Published : Feb 9, 2023, 5:06 PM IST

പൂനെ: ഉപഭോക്താക്കളെ ആകർഷിക്കുന്നതിനായി ഭക്ഷണത്തിനു മുൻപ് സൗജന്യമായി സൂപ്പ് നൽകുമെന്ന് വാഗ്‌ദാനം ചെയ്‌ത ഹോട്ടലുടമയ്ക്ക് മർദനം. മറ്റ് ഹോട്ടല്‍ ഉടമകളാണ് മർദനത്തിന് പിന്നില്‍. മഹാരാഷ്‌ട്രയിലെ ഖട്‌കിയിൽ ഭക്ഷണശാല നടത്തിയിരുന്ന മുലായാം പാലിനാണ് (27) തലയ്‌ക്ക് അടിയേറ്റത്.

സംഭവത്തിൽ സമീപത്ത് തന്നെ ഭക്ഷണശാല നടത്തുന്ന സിദ്ധാർഥ് ഭലേറാവുവിനും ബിസിനസ് പങ്കാളിയായ ദിഗ് വിജയ് കച്ചാരെയ്‌ക്കും എതിരെ പൊലീസ് കേസെടുത്തു. ഉപഭോക്താക്കളെ ആകർഷിക്കുന്നതിനായി ഭക്ഷണത്തിന് മുൻപ് സൗജന്യ സൂപ്പ് വാഗ്‌ദാനം ചെയ്‌തതിലുള്ള അതൃപ്‌തിയാണ് ആക്രമണത്തിലേക്ക് നയിച്ചതെന്ന് ഖട്‌കി പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥൻ പറഞ്ഞു. ഹോട്ടലുടമകൾ തമ്മിൽ പതിവായി വാക്കുതർക്കം ഉണ്ടായിരുന്നതായും പൊലീസ് അറിയിച്ചു.

തുടർന്ന് ഫെബ്രുവരി 6ന് മുലായാം പാൽ തന്‍റെ ഭക്ഷണശാലയ്‌ക്കടുത്തുള്ള ഒരു ലഘുഭക്ഷണ കേന്ദ്രത്തിൽ ഭക്ഷണം കഴിച്ചുകൊണ്ടിരിക്കുമ്പോൾ സിദ്ധാർഥ് ഭലേറാവു തലയ്‌ക്കടിക്കുകയും വിജയ് കച്ചാരെ ഭീഷണിപ്പെടുത്തുകയും അസഭ്യം പറയുകയും ചെയ്‌തതായി പരാതിയിൽ പറയുന്നു. രണ്ട് പ്രതികൾക്കെതിരെയും ഇന്ത്യൻ ശിക്ഷാനിയമം 326 പ്രകാരം കേസെടുത്തു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.