ETV Bharat / crime

കള്ളക്കേസില്‍ കുടുക്കി ജയിലിലടച്ചവര്‍ക്ക് എക്‌സൈസ് നഷ്‌ടപരിഹാരം നല്‍കണം: ഹൈക്കോടതി

author img

By

Published : Apr 5, 2022, 7:13 PM IST

വ്യാജ ചാരായം സൂക്ഷിച്ചുവെന്ന കുറ്റം ചുമത്തി ഇവരെ രണ്ട് മാസത്തോളം ജയിലിലടച്ചിരുന്നു. ഇത് കള്ളക്കേസാണെന്ന് കണ്ടെത്തിയ കോടതി ഇവരെ വെറുതെ വിടുകയും ചെയ്‌തു. നഷ്‌ടപരിഹാരത്തുക ഉത്തരവാദികളായ എക്സൈസ് ഉദ്യോഗസ്ഥരില്‍ നിന്ന് ഈടാക്കണമെന്നും ഹൈക്കോടതി നിർദേശിച്ചു.

Excise should pay compensation to those imprisoned for false case HC  High Court directed the excise department to pay compensation to those jailed for False case  കള്ളക്കേസില്‍ കുടുക്കി ജയിലിലടച്ചവര്‍ക്ക് എക്‌സൈസ് നഷ്‌ടപരിഹാരം നല്‍കണം  എക്‌സൈസിനോട് ഹൈക്കോടതി  വ്യാജ അബ്‌കാരി കേസ്  വ്യാജ അബ്‌കാരി കേസിൽ ഹൈക്കോടതി  High Court in fake extortion case  High Court to the excise in fake extortion case
കള്ളക്കേസില്‍ കുടുക്കി ജയിലിലടച്ചവര്‍ക്ക് എക്‌സൈസ് നഷ്‌ടപരിഹാരം നല്‍കണം: ഹൈക്കോടതി

എറണാകുളം: കള്ളക്കേസില്‍ കുടുക്കി ജയിലിലടച്ചവര്‍ക്ക് എക്‌സൈസ് നഷ്‌ടപരിഹാരം നല്‍കണമെന്ന് ഹൈക്കോടതി. വ്യാജ അബ്‌കാരി കേസില്‍ പ്രതികളാക്കി ജയിലില്‍ അടച്ച രണ്ട് പേര്‍ക്ക് നഷ്‌ടപരിഹാരം നല്‍കാനാണ് ഹൈക്കോടതി ഉത്തരവിട്ടത്. കൊല്ലം സ്വദേശികളായ രണ്ട് പേര്‍ക്ക് രണ്ടരലക്ഷം രൂപ വീതം നഷ്‌ടപരിഹാരം നല്‍കണമെന്നാണ് ഉത്തരവ്.

വ്യാജ ചാരായം സൂക്ഷിച്ചുവെന്ന കുറ്റം ചുമത്തി ഇവരെ രണ്ട് മാസത്തോളം ജയിലിലടച്ചിരുന്നു. ഇത് കള്ളക്കേസാണെന്ന് കണ്ടെത്തിയ കോടതി ഇവരെ വെറുതെ വിടുകയും ചെയ്‌തു. നഷ്‌ടപരിഹാരത്തുക ഉത്തരവാദികളായ എക്സൈസ് ഉദ്യോഗസ്ഥരില്‍ നിന്ന് ഈടാക്കണമെന്നും ഹൈക്കോടതി നിർദേശിച്ചു.

അകാരണമായി ജയിലില്‍ കഴിഞ്ഞവര്‍ക്ക് ഉണ്ടാകുന്ന മാനസികാഘാതം വളരെ വലുതാണെന്നും ജസ്റ്റിസ് പി.വി കുഞ്ഞികൃഷ്‌ണൻ ചൂണ്ടിക്കാണിച്ചു. ഉദ്യോഗസ്ഥർ വിചാരിച്ചാൽ ആരേയും കള്ളക്കേസിൽ കുടുക്കാമെന്ന അവസ്ഥയാണ് ഇപ്പോൾ ഉള്ളതെന്നും കോടതി വിമർശിച്ചു. കഴിഞ്ഞ അഞ്ച് വർഷം എക്സൈസ് എടുത്ത കേസുകൾ പരിശോധിക്കാൻ കമ്മിഷനെ നിയോഗിക്കണം.

കമ്മിഷൻ എല്ലാ കേസുകളും പഠിച്ച് കള്ളക്കേസുണ്ടോ എന്ന് കണ്ടെത്തണം. അതിന്‍റെ അടിസ്ഥാനത്തിൽ റിപ്പോർട്ട് ആറ് മാസത്തിനകം കോടതിയിൽ ഹാജരാക്കണമെന്നും ഹൈക്കോടതി ഉത്തരവിൽ നിർദേശിച്ചു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.