കാസർകോട്: കുമ്പള കിദുരിൽ വൻ വെടിമരുന്ന് ശേഖരം പിടികൂടി. അനധികൃതമായി സൂക്ഷിച്ച 500 കിലോയിലധികം വെടിമരുന്ന് ശേഖരമാണ് പൊലീസ് പിടികൂടിയത്. സംഭവത്തിൽ ആരിക്കാടി അബൂബക്കർ സിദ്ദിഖിനെ (41) പൊലീസ് അറസ്റ്റ് ചെയ്തു.

Also Read: ഇതാണ് ആ ഭാഗ്യവാൻ; ക്രിസ്‌മസ്- പുതുവത്സര ബമ്പർ കോട്ടയം കുടയംപടി ഒളിപ്പറമ്പിൽ സദന്
അബൂബക്കറിന്റെ ഗോഡൗണിൽ നിന്നാണ് വെടിമരുന്ന് പിടിച്ചെടുത്തത്. ജില്ലാ പൊലീസ് മേധാവി വൈഭവ് സക്സേന ഐ.പി.എസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. റെയ്‌ഡിൽ കാസർകോട് ഡിവൈഎസ്.പി പി. ബാലകൃഷ്ണൻ നായർ, കുമ്പള ഇൻസ്‌പെക്ടർ പ്രമോദ്, എസ്ഐ മനോജ്, ഹീതേഷ്, ഗോകുല. എസ്, സുഭാഷ് ചന്ദ്രൻ എന്നിവർ പങ്കെടുത്തു.