ETV Bharat / crime

13കാരിയെ 55,000 രൂപയ്‌ക്ക് വില്‍പ്പന നടത്തി മുത്തശ്ശി ; ക്രൂരപീഡനത്തിനൊടുവില്‍ പൊലീസ് സ്‌റ്റേഷനില്‍ അഭയം തേടി പെണ്‍കുട്ടി - പച്ചക്കറി വില്‍പ്പനക്കാരി

ജാര്‍ഖണ്ഡ് സ്വദേശിനിയായ പതിമൂന്നുകാരിയെ പച്ചക്കറി വില്‍പ്പനക്കാരിയായ സ്‌ത്രീയോടൊപ്പം ചേര്‍ന്ന് 55,000 രൂപയ്‌ക്ക് വില്‍പ്പന നടത്തി മുത്തശ്ശി

Grandmother sold minor girl  Grandmother sold minor girl for money  Grandmother sold minor girl for money in jaipur  പതിമൂന്നുകാരി  ക്രൂരപീഡനത്തിനൊടുവില്‍ രക്ഷപ്പെട്ട്  പൊലീസ് സ്‌റ്റേഷനില്‍ അഭയം തേടി പെണ്‍കുട്ടി  പെണ്‍കുട്ടി  രാജസ്ഥാന്‍  ജയ്‌പുര്‍  പീഡനത്തിനിരയാക്കിയെന്ന് പരാതി  മുത്തശ്ശി  പച്ചക്കറി വില്‍പ്പനക്കാരി  സ്‌ത്രീ
പതിമൂന്നുകാരിയെ 55,000 രൂപയ്‌ക്ക് വില്‍പന നടത്തി മുത്തശ്ശി
author img

By

Published : Feb 6, 2023, 9:22 PM IST

ജയ്‌പൂര്‍ (രാജസ്ഥാന്‍) : പതിമൂന്നുകാരിയെ 55,000 രൂപയ്‌ക്ക് വില്‍പ്പന നടത്തിയെന്നും നിരവധി തവണ പീഡനത്തിനിരയാക്കിയെന്നും പരാതി. ജാര്‍ഖണ്ഡുകാരിയായ പെണ്‍കുട്ടിയാണ് ജയ്‌പൂരിലെ മനക് ചൗക്ക് പൊലീസ് സ്‌റ്റേഷനില്‍ പരാതിയുമായെത്തിയത്. തന്നെ 55,000 രൂപയ്‌ക്ക് മുത്തശ്ശി വില്‍പ്പന നടത്തിയെന്നും അതിനെത്തുടര്‍ന്ന് നിരവധി തവണ പീഡനത്തിനിരയായെന്നും പെണ്‍കുട്ടി വെളിപ്പെടുത്തി.

വിവാഹക്കച്ചവടം : കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ് ഒരു പച്ചക്കറി വില്‍പ്പനക്കാരിയുമായി തന്‍റെ വിവാഹക്കാര്യം മുത്തശ്ശി സംസാരിക്കുന്നത് കണ്ടു. സംശയം തോന്നി അവരുടെ സംസാരം ഒളിഞ്ഞുകേട്ടപ്പോഴാണ് തന്നെ 55,000 രൂപയ്‌ക്ക് കൈമാറാന്‍ പദ്ധതിയിടുന്നതായി മനസിലാക്കിയത്. തുടര്‍ന്ന് മുത്തശ്ശിയും പച്ചക്കറി വില്‍പ്പനക്കാരിയായ സ്‌ത്രീയും തന്നെ ജയ്‌പൂരിലേക്ക് ട്രെയിനില്‍ കൂട്ടിക്കൊണ്ടുപോയി. ഇതിനിടെ ഇവര്‍ മൂന്നാമതൊരു സ്‌ത്രീക്ക് തന്നെ പരിചയപ്പെടുത്തി. തുടര്‍ന്ന് ഇവരില്‍ നിന്നും പറഞ്ഞുറപ്പിച്ച തുക കൈപ്പറ്റി തന്നോട് യാതൊരു ദയയും കൂടാതെ മുത്തശ്ശിയും പച്ചക്കറി വില്‍പ്പനക്കാരിയായ സ്‌ത്രീയും ജാര്‍ഖണ്ഡിലേക്ക് മടങ്ങുകയായിരുന്നുവെന്നും പെണ്‍കുട്ടി പരാതിയില്‍ അറിയിച്ചു.

വീട്ടിലടച്ചിട്ട് ക്രൂരത : തന്നെ പണം നല്‍കി വാങ്ങിയ സ്‌ത്രീയും അവരുടെ മകനും വീട്ടില്‍ അടച്ചിട്ട് നിരവധി തവണ തന്നെ പീഡനത്തിനിരയാക്കിയെന്ന് പെണ്‍കുട്ടി പൊലീസിനെ അറിയിച്ചു. തനിക്ക് മറ്റാരുമായും സംസാരിക്കാനോ വീട്ടിന് പുറത്തേക്കിറങ്ങാനോ സാധ്യമല്ലായിരുന്നുവെന്നും വീര്‍പ്പുമുട്ടിയാണ് ജീവിച്ചിരുന്നതെന്നും പെണ്‍കുട്ടി പറഞ്ഞു. ആവശ്യമുള്ളത് ഇവര്‍ എത്തിച്ചുനല്‍കുകയല്ലാതെ തനിക്ക് പുറംലോകവുമായി ബന്ധമില്ലായിരുന്നു. ഒടുവില്‍ ആരുടെയും കണ്ണില്‍പ്പെടാതെ താന്‍ രക്ഷപ്പെട്ട് പൊലീസ് സ്‌റ്റേഷനിലേക്കെത്തുകയായിരുന്നുവെന്നും പെണ്‍കുട്ടി വിശദീകരിച്ചു.

ഇടപെട്ട് പൊലീസ് : എന്നാല്‍ വീട്ടിലേക്ക് പോവാന്‍ കൂട്ടാക്കാതിരുന്ന പെണ്‍കുട്ടിയെ മറ്റ് ക്രമീകരണങ്ങള്‍ ഒരുക്കുന്നതുവരെ കസ്‌റ്റഡിയില്‍ വയ്‌ക്കാന്‍ പൊലീസ് തീരുമാനിച്ചു. മാത്രമല്ല പെണ്‍കുട്ടിയെ പീഡനത്തിനിരയാക്കിയയാള്‍ക്കെതിരെയും പണം നല്‍കി വാങ്ങിയ സ്‌ത്രീക്കെതിരെയും കേസ് രജിസ്‌റ്റര്‍ ചെയ്‌തതായും മനക് ചൗക്ക് പൊലീസ് സ്‌റ്റേഷന്‍ ഓഫിസര്‍ രണ്‍ സിങ് അറിയിച്ചു. ഈ കച്ചവടവുമായി ബന്ധപ്പെട്ട സ്‌ത്രീയെ കണ്ടെത്താന്‍ ശ്രമം തുടങ്ങിയതായും അധികം വൈകാതെ ഇവര്‍ പിടിയിലാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അതേസമയം മാതാപിതാക്കളും മുത്തശ്ശിയും ഭിന്നശേഷിക്കാരിയായ സഹോദരിയുമടങ്ങുന്നതാണ് പെണ്‍കുട്ടിയുടെ കുടുംബം.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.