ETV Bharat / crime

പാലക്കാട് 1.1 കിലോ കഞ്ചാവുമായി യുവാവ് പിടിയിൽ

author img

By

Published : Nov 24, 2022, 2:04 PM IST

പുതുപ്പള്ളിത്തെരുവ് സ്വദേശി ജംഷീറാണ് (22) പിടിയിലായത്. ചൊവ്വാഴ്‌ചയാണ് (നവംബർ 22) ഇയാളെ എക്‌സൈസ് പിടികൂടിയത്.

Palakkad  പാലക്കാട് കഞ്ചാവുമായി യുവാവ് പിടിയിൽ  പാലക്കാട് കഞ്ചാവ് പിടികൂടി  പാലക്കാട് കഞ്ചാവ് വേട്ട  കഞ്ചാവ് പിടികൂടി  കഞ്ചാവ് കടത്ത്  പാലക്കാട് വാർത്തകൾ  palakkad ganja seized  ganja seized in palakkad  ganja seized  palakkad crime news  കഞ്ചാവുമായി യുവാവ് പിടിയിൽ  പുതുപ്പള്ളിത്തെരുവ്
പാലക്കാട് 1.1 കിലോ കഞ്ചാവുമായി യുവാവ് പിടിയിൽ

പാലക്കാട്: നഗരത്തിൽ നിന്ന് 1.1 കിലോ കഞ്ചാവുമായി യുവാവ്‌ പിടിയില്‍. പുതുപ്പള്ളിത്തെരുവ് സ്വദേശി ജംഷീറാണ് (22) പിടിയിലായത്. കഞ്ചാവ് വിൽപ്പനയ്ക്കായി ഉപയോഗിച്ച ബൈക്കും പിടികൂടി.

ചൊവ്വാഴ്‌ച (നവംബർ 22) പൂളക്കാട്, പുതുപ്പള്ളിത്തെരുവ് പ്രദേശങ്ങളിൽ എക്സൈസ് നടത്തിയ വ്യാപക പരിശോധനയിലാണ് കഞ്ചാവ് പിടികൂടിയത്. നഗരം കേന്ദ്രീകരിച്ച് വിദ്യാർഥികൾ, യുവാക്കൾ എന്നിവർക്കിടയിൽ കഞ്ചാവ് ചില്ലറ വിൽപ്പന നടത്തുന്നയാളാണ് പ്രതിയെന്നും നഗരത്തിലെ മറ്റ് കഞ്ചാവ് വിൽപ്പനക്കാരെക്കുറിച്ച് വ്യക്തമായ സൂചന ലഭിച്ചതായും എക്സൈസ് ഉദ്യോഗസ്ഥർ പറഞ്ഞു.

എക്‌സൈസ് ഇൻസ്‌പെക്‌ടർ കെ നിഷാന്ത്, അസിസ്റ്റന്‍റ് എക്സൈസ് ഇൻസ്‌പെക്‌ടർ വൈ സെയ്‌ത് മുഹമ്മദ്, പ്രിവന്‍റീവ് ഓഫിസർമാരായ പ്രവീൻ കെ വേണുഗോപാൽ, വി ദേവകുമാർ, പി യു രാജു, സിവിൽ എക്സൈസ് ഓഫിസർമാരായ കെ ഹരിദാസ്, എ മധു, എസ് രാജീവ്, സീനത്ത്, ഡ്രൈവർ സനി എന്നിവരാണ് കഞ്ചാവ് പിടികൂടിയത്.

Also read: സ്വന്തം ഉപയോഗത്തിനും വില്‍പനയ്‌ക്കുമായി കഞ്ചാവും 'ഹോം മെയ്‌ഡ്'; വീടിന്‍റെ ടെറസിൽ കഞ്ചാവ് ചെടി നട്ടു വളർത്തിയ യുവാവ് പിടിയില്‍

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.