റാഞ്ചി : ധുർവ പ്രദേശത്ത് ആറ് പേര്‍ ചേര്‍ന്ന് രണ്ട് സ്ത്രീകളെ ബലാത്സംഗത്തിനിരകളാക്കി. കേസില്‍ അഞ്ച് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. ഒരു യുവതിയെ വീട്ടിലാക്കാന്‍ ഒപ്പം പോവുകയായിരുന്നു ബന്ധുവായ യുവാവ്. ഇയാള്‍ വഴിയില്‍ വച്ച് പെണ്‍കുട്ടിയെ പീഡിപ്പിച്ചു. തുടര്‍ന്ന് സുഹൃത്തുക്കളായ അഞ്ച് പേരെ വിളിച്ചുവരുത്തി അവര്‍ക്ക് കാഴ്ചവച്ചു.
Also Read: പത്താം ക്ലാസ് വിദ്യാര്‍ഥിയെ ബലാത്സംഗം ചെയ്‌ത് കൊലപ്പെടുത്തി; അയല്‍വാസിയായ 20കാരന്‍ അറസ്റ്റില്‍
ഇതിനുശേഷം പെണ്‍കുട്ടിയെ ഭീഷണിപ്പെടുത്തിയ സംഘം സുഹൃത്തായ മറ്റൊരു പെണ്‍കുട്ടിയെ വിളിച്ച് സംഭവസ്ഥലത്തേക്ക് വരാന്‍ പറയിപ്പിച്ചു. ഈ പെണ്‍കുട്ടിയേയും സംഘം പീഡിപ്പിച്ചു. പ്രതികളില്‍ ശേഷിക്കുന്ന ഒരാള്‍ക്കായി തിരച്ചില്‍ തുടരുകയാണെന്നും അന്വേഷണം പുരോഗമിക്കുകയാണെന്നും പൊലീസ് വ്യക്തമാക്കി.