ETV Bharat / crime

വീടിനു സമീപത്തെ മദ്യപാനം ചോദ്യം ചെയ്‌തു: യുവതിക്ക് നേരെ ആക്രമണം, നാല് പ്രതികൾ പിടിയിൽ - kerala latest news

വീടിനു സമീപം ഇരുന്ന് മദ്യപിച്ച് ബഹളം വച്ചത് ചോദ്യം ചെയ്‌തതിനാണ് യുവതിയെ സംഘം ചേർന്ന് ആക്രമിച്ചത്. ഏരുമേലി സ്വദേശികളായ നാല് പ്രതികളെ പൊലീസ് പിടികൂടി.

മദ്യപാനം ചോദ്യം ചെയ്‌ത യുവതിക്ക് നേരെ ആക്രമണം  യുവതിയെ ആക്രമിച്ച കേസില്‍ നാല് പേർ അറസ്‌റ്റിൽ  കോട്ടയം വാർത്തകൾ  കോട്ടയത്ത് യുവതിക്ക് നേരെ ആക്രമണം  Attack on young woman who questioned drinking  Four people arrested for attacking woman  kottayam latest news  crime news at kottayam  kerala latest news
വീടിനു സമീപത്തെ മദ്യപാനം ചോദ്യം ചെയ്‌ത യുവതിക്ക് നേരെ ആക്രമണം: പ്രതികൾ പിടിയിൽ
author img

By

Published : Aug 21, 2022, 10:00 AM IST

കോട്ടയം: മദ്യപിച്ച് ബഹളം വച്ചതിനെ ചോദ്യം ചെയ്‌ത യുവതിയെ ആക്രമിച്ച കേസില്‍ നാല് പേർ അറസ്‌റ്റിൽ. എരുമേലി സ്വദേശികളായ വിഷ്‌ണു രാജൻ (21), സുധനീഷ് (20), രഞ്ജിത്ത് രാജൻ (26), രഞ്ജിത്ത് പി.എസ് (21) എന്നിവരെയാണ് മുണ്ടക്കയം പൊലീസ് അറസ്‌റ്റ് ചെയ്‌തത്. ഇവർ കഴിഞ്ഞ ദിവസം പ്ലാന്‍റേഷൻ ഭാഗത്തുള്ള യുവതിയുടെ വീടിനു സമീപം ഇരുന്ന് മദ്യപിക്കുകയും ബഹളം ഉണ്ടാക്കുകയും ചെയ്‌തിരുന്നു.

ഇത് ചോദ്യം ചെയ്‌ത യുവതിയെയാണ് ഇവർ സംഘം ചേർന്ന് ആക്രമിച്ചത്. സംഭവത്തിനു ശേഷം ഇവർ ഒളിവിൽ പോവുകയും, തുടർന്ന് യുവതി മുണ്ടക്കയം പൊലീസില്‍ പരാതി നല്‍കുകയുമായിരുന്നു. പ്രതികളെ പൊലീസ് പിടികൂടി.

മുണ്ടക്കയം എസ്.എച്ച്.ഓ ഷൈൻ കുമാർ എ, എസ്.ഐ അനീഷ് പി.എസ്, എ.എസ്.ഐ മാരായ ജോഷി പി.കെ, രാജേഷ് ആർ എന്നിവര്‍ ചേര്‍ന്നാണ് പ്രതികളെ അറസ്‌റ്റ് ചെയ്‌തത്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.