ജയ്‌പൂര്‍: രാജസ്ഥാനിലെ ജയ്‌പൂരില്‍ 26 വയസുള്ള യുവതിക്ക് പട്ടാപ്പകല്‍ വെടിയേറ്റു. സ്‌കൂട്ടിയില്‍ വന്ന രണ്ട് പേരാണ് യുവതിയെ വെടിവച്ചതെന്ന് പൊലീസ് അറിയിച്ചു. യുവതിയെ പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ആയുര്‍വേദ മരുന്ന് കടയില്‍ ജോലി ചെയ്യുന്ന അഞ്‌ജലി വര്‍മയ്‌ക്കാണ് ജോലിക്ക് പോകുന്നതിനിടെ വെടിയേറ്റത്. അക്രമികളെ പിടികൂടാനായി സിസിടിവി ദൃശ്യങ്ങള്‍ അടിസ്ഥാനമാക്കി അന്വേഷണം നടക്കുകയാണ്.
അഞ്‌ജലിയുടെ ഭര്‍ത്താവിന്‍റെ വീട്ടുകാരാണ് കൊലപാതക ശ്രമം നടത്തിയതെന്ന് പൊലീസ് സംശയിക്കുന്നുണ്ട്. അഞ്‌ജലി മുസ്ലീം മത വിശ്വാസിയായ അബ്‌ദുള്‍ ലത്തീഫിനെയാണ് വിവാഹം കഴിച്ചത്. അഞ്‌ജലിയെ വിവാഹം കഴിച്ചത് മുതല്‍ അബ്‌ദുള്‍ ലത്തീഫ് തന്‍റെ വീട്ടുകാരില്‍ നിന്ന് അകന്ന് അഞ്‌ജലിയുടെ വീട്ടിലാണ് താമസിക്കുന്നത്. ഇതുകൊണ്ട് തന്നെ അബ്‌ദുള്‍ ലത്തീഫിന്‍റെ വീട്ടുകാര്‍ക്ക് അഞ്‌ജലിയോട് വിരോധമുണ്ടായിരുന്നു.
അബ്‌ദുള്‍ ലത്തീഫിന്‍റെ മൂത്ത സഹോദരന്‍ പല തവണ അഞ്‌ജലിയെ ഭീഷണിപ്പെടുത്തിയിരുന്നു. അതുകൊണ്ട് തന്നെ അബ്‌ദുള്‍ ലത്തീഫാണ് ആക്രമണത്തിന്‍റെ ആസൂത്രകന്‍ എന്നാണ് പൊലീസ് നിഗമനം. അഞ്‌ജലി അപകടനില തരണം ചെയ്‌തിട്ടുണ്ടെന്ന് ഡോക്‌ടര്‍മാര്‍ അറിയിച്ചു.