ന്യൂഡല്‍ഹി: ജഹാംഗീർപുരി അക്രമക്കേസിൽ പശ്ചിമ ബംഗാളിൽ നിന്ന് അറസ്റ്റിലായ ഫരീദിനെ പൊലീസ് കസ്റ്റഡിയിൽ വിടാൻ ഡൽഹിയിലെ രോഹിണി കോടതി ഉത്തരവിട്ടു. വെള്ളിയാഴ്‌ചയാണ് ഫരീദിനെ രണ്ട് ദിവസത്തേക്ക് കസ്റ്റഡിയിൽ വിട്ടുകൊണ്ട് ഡ്യൂട്ടി മജിസ്‌ട്രേറ്റ് തപസ്യ അഗർവാൾ ഉത്തരവിട്ടത്.
പ്രതിയെ വീഡിയോ കോൺഫറൻസിലൂടെ മജിസ്‌ട്രേറ്റിന് മുന്നിൽ ഹാജരാക്കിയ അന്വേഷണ ഉദ്യോഗസ്ഥൻ പ്രദീപ് കുമാർ, പ്രതിയുടെ വസ്ത്രങ്ങളുള്‍പ്പെടെ കേസുമായി ബന്ധപ്പെട്ട ചില വസ്‌തുക്കള്‍ ഇനിയും കണ്ടെത്താനുണ്ടെന്ന് അറിയിച്ചു. ജഹാംഗീർപുരിയിലെ അക്രമത്തിനു ശേഷം ബംഗാളിലേക്ക് രക്ഷപ്പെട്ട ഇയാളെ ക്രൈംബ്രാഞ്ചും ഡൽഹി പൊലീസിലെ പ്രത്യേക സെല്ലും ചേര്‍ന്ന് ബംഗാളിലെ തംലൂക്കിൽ നിന്ന് അറസ്റ്റ് ചെയ്യുകയായിരുന്നു.
ഏപ്രിൽ 16ന് ഹനുമാൻ ജയന്തി ദിനത്തിൽ ജഹാംഗീർപുരിയിൽ മതപരമായ ഘോഷയാത്രക്കിടെയാണ് അക്രമം നടന്നത്. സംഭവത്തില്‍ ഫരീദിനു മുന്‍പ് 5 പേര്‍ പിടിയിലായിട്ടുണ്ട്. കസ്റ്റഡിയില്‍ കഴിയുന്ന ഇവര്‍ക്കൊപ്പമാകും ഫരീദിനെ ചോദ്യം ചെയ്യുക.
Also Read രാമനവമി സംഘര്‍ഷം: ജുഡീഷ്യല്‍ അന്വേഷണമില്ലെന്ന് സുപ്രീംകോടതി