ETV Bharat / crime

വീട്ടുകാരുടെ പീഡനം : ജീവനൊടുക്കി യുവാവും ഗര്‍ഭിണിയായ ഭാര്യയും - പമ്പ

പശ്ചിമ ബംഗാളിലെ ദുര്‍ഗാപുരില്‍ വീട്ടുകാരുടെ പീഡനത്തില്‍ മനം നൊന്ത് യുവാവും മൂന്ന് മാസം ഗര്‍ഭിണിയായ ഭാര്യയും ജീവനൊടുക്കി, അന്വേഷണം ആരംഭിച്ച് പൊലീസ്

Durgapur  Husband and pregnant wife  pregnant wife  commit suicide  Family torture  Family  വീട്ടുകാരുടെ പീഡനത്തില്‍  ആത്മഹത്യ  ഗര്‍ഭിണി  ദുര്‍ഗാപുരില്‍  മനം മടുത്ത്  അന്വേഷണം  പൊലീസ്  ദുര്‍ഗാപുര്‍  പശ്ചിമ ബംഗാള്‍  ആകാശ്  പമ്പ  മൃതശരീരം
മരണത്തിലും ഒന്നിച്ച്; വീട്ടുകാരുടെ പീഡനത്തില്‍ മനം മടുത്ത് ആത്മഹത്യ ചെയ്‌ത് ഭര്‍ത്താവും ഗര്‍ഭിണിയായ ഭാര്യയും
author img

By

Published : Nov 30, 2022, 8:13 PM IST

ദുര്‍ഗാപുര്‍ (പശ്ചിമ ബംഗാള്‍) : ബന്ധുക്കളുടെ പീഡനം സഹിക്കാനാകാതെ ഭര്‍ത്താവും ഗര്‍ഭിണിയായ ഭാര്യയും ജീവനൊടുക്കി. ദുര്‍ഗാപുര്‍ കങ്സയിലെ ബാബ്‌നബേയിലാണ് വീട്ടുകാരുടെ പീഡനത്തെ തുടര്‍ന്ന് ആകാശ് അകുർ എന്ന യുവാവും ഇയാളുടെ മൂന്ന് മാസം ഗര്‍ഭിണിയായ ഭാര്യ പമ്പ റുയ്‌ദാസും ആത്മഹത്യ ചെയ്‌തത്. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

രണ്ട് വര്‍ഷം മുമ്പാണ് ആകാശ് അകുറും പമ്പ റുയ്‌ദാസും, പ്രണയശേഷം വിവാഹിതരാകുന്നത്. ഇവരുടെ പ്രണയവും തുടര്‍ന്നുള്ള വിവാഹവും ആകാശിന്‍റെ മാതാപിതാക്കള്‍ക്കും ബന്ധുക്കള്‍ക്കും ഇഷ്‌ടപ്പെട്ടിരുന്നില്ല. അവര്‍ പമ്പയെ തങ്ങളുടെ മരുമകളായി അംഗീകരിക്കാനും വിസമ്മതിച്ചു. മാത്രമല്ല പമ്പയെ അവരുടെ വീട്ടുകാരുമായി ബന്ധപ്പെടുന്നതില്‍ നിന്നും ഇവര്‍ വിലക്കി.

അടുത്തിടെയാണ് പമ്പ ഗര്‍ഭിണിയാകുന്നത്. ഇത് ആകാശിന്‍റെ വീട്ടുകാരുടെ എതിര്‍പ്പ് വര്‍ധിപ്പിച്ചു. പമ്പയോട് തന്‍റെ വീട്ടുകാരുടെ സമീപനം ശരിയല്ലെന്ന് മനസ്സിലാക്കിയ ആകാശ് പലതവണ അവരെ വിലക്കിയെങ്കിലും പരിഹാരം കാണാനായില്ല. ഒടുക്കം ഇരുവരും ആത്മഹത്യ ചെയ്യുകയായിരുന്നു. ആകാശിന്‍റെ വീട്ടുകാരുടെ പീഡനമാണ് രണ്ടുപേരുടെയും ജീവനെടുത്തതെന്ന ആരോപണവുമായി പമ്പയുടെ ബന്ധുക്കള്‍ രംഗത്തെത്തി. മരണമറിഞ്ഞ് സംഭവ സ്ഥലത്തെത്തിയ പൊലീസ് ഇരുവരുടെയും മൃതശരീരം പോസ്‌റ്റ്‌മോര്‍ട്ടത്തിനയച്ചു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.