ETV Bharat / crime

എസ്‌ഐക്ക് നേരെ വാള്‍ വീശി വധഭീഷണി, യുവാവ് അറസ്റ്റില്‍

author img

By

Published : Aug 27, 2022, 3:59 PM IST

നിരവധി കുറ്റകൃത്യങ്ങളില്‍ പ്രതിയാണ് അറസ്റ്റിലായ മുജീബെന്ന് പൊലീസ് അറിയിച്ചു

Palakkad  പ്രതി  death threat against si  sub inspector in Ottapalam  Ottapalam police station  Assasination threat against sub inspector  എസ്‌ഐക്ക് നേരെ വാള്‍ വീശി വധഭീഷണി  കള്ളാടീപറ്റ  കൊലപാതക കേസിലെ പ്രതി
എസ്‌ഐക്ക് നേരെ വാള്‍ വീശി വധഭീഷണി

പാലക്കാട്: ഒറ്റപ്പാലം എസ്‌.ഐ സുഭാഷിന് നേരെ വധ ശ്രമം. ഒരാള്‍ അറസ്റ്റില്‍. കള്ളാടീപറ്റ സ്വദേശി മുജീബാണ് അറസ്റ്റിലായത്. ഇന്നലെ (ഓഗസ്റ്റ് 26) രാത്രി 10 മണിക്കാണ് സംഭവം. മനപ്പടി മേഖലയിലൂടെ പട്രോളിങ് നടത്തുന്നതിനിടെയാണ് ഒഴിഞ്ഞ പ്രദേശത്തുള്ള ഒരു ഷെഡില്‍ ഇയാള്‍ ഇരിക്കുന്നത് പൊലീസിന്‍റെ ശ്രദ്ധയില്‍പ്പെട്ടത്.

തുടര്‍ന്ന് എസ്‌ഐ ജീപ്പില്‍ നിന്നിറങ്ങി എന്താണ് ഇവിടെ ഇരിക്കുന്നതെന്ന് ചോദിച്ചപ്പോള്‍ ഇയാള്‍ ഷര്‍ട്ടിന് പിന്നില്‍ ഒളിപ്പിച്ച വാള്‍ എടുത്ത് എസ്‌ഐക്ക് നേരെ വീശി. "സാറ് പോയ്‌ക്കോ കീറി കളയും' എന്ന് പറഞ്ഞായിരുന്നു ഇയാള്‍ വാള്‍ വീശിയത്. ആക്രമത്തില്‍ നിന്ന് രക്ഷപ്പെടാനായി പിന്നിലേക്ക് ഒഴിഞ്ഞ് മാറിയ എസ്‌ഐക്ക് കാലിന് സാരമായി പരിക്കേറ്റു.

സംഭവത്തിന് ശേഷം ഇയാള്‍ ഓടി രക്ഷപ്പെട്ടെങ്കിലും പൊലീസ് ഇയാളെ അറസ്റ്റ് ചെയ്‌തു. വര്‍ഷങ്ങള്‍ക്ക് മുമ്പ് പട്ടാമ്പിയിലെ ഒരു ബാറിൽ നടന്ന കൊലപാതക കേസിലെ പ്രതിയാണ് മുജീബ്. കൂടാതെ നിലവില്‍ പട്ടാമ്പി പൊലീസ് സ്റ്റേഷനില്‍ എട്ടോളം കേസുകള്‍ ഇയാള്‍ക്കെതിരെയുണ്ട്.

also read: പൊലീസിനെ ആക്രമിച്ച പ്രതി പിടിയില്‍

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.