ETV Bharat / crime

സ്വർണം വിമാനത്താവളത്തിന് പുറത്തെത്തിക്കും, കാരിയർമാർക്ക് ഒത്താശ, കസ്റ്റംസ് സൂപ്രണ്ട് പൊലീസ് പിടിയിൽ - customs superintendent arrest in karipur airport

കസ്റ്റംസ് സൂപ്രണ്ട് മുനിയപ്പനെയാണ് കരിപ്പൂർ പൊലീസ് കസ്റ്റഡിയിലെടുത്തത്. കാരിയർമാരിൽ നിന്നും ശേഖരിക്കുന്ന സ്വർണം പരിശോധനകൾക്ക് ശേഷം തിരികെ നൽകുകയാണ് ഇയാളുടെ പതിവ്

കരിപ്പൂരിൽ കസ്റ്റംസ് സൂപ്രണ്ട് പിടിയിൽ  കസ്റ്റംസ് സൂപ്രണ്ട് പൊലീസ് പിടിയിൽ  കരിപ്പൂർ വിമാനത്താവളം  കസ്റ്റംസ് സൂപ്രണ്ട് മുനിയപ്പൻ  പൊലീസ് എയ്‌ഡ്പോസ്റ്റ് പരിശോധന  സ്വർണം പിടികൂടി  customs superintendent arrest  karipur airport gold smuggling  customs superintendent arrest in karipur airport  കരിപ്പൂർ പൊലീസ്
കസ്റ്റംസ് സൂപ്രണ്ട് പൊലീസ് പിടിയിൽ
author img

By

Published : Aug 18, 2022, 9:48 PM IST

മലപ്പുറം : കരിപ്പൂർ വിമാനത്താവളത്തിൽ സ്വർണക്കടത്തുകാർക്ക് ഒത്താശ ചെയ്‌ത കസ്റ്റംസ് സൂപ്രണ്ട് പൊലീസ് പിടിയിൽ. മുനിയപ്പനെയാണ് കരിപ്പൂർ പൊലീസ് കസ്റ്റഡിയിലെടുത്തത്. ഇയാളിൽ നിന്നും അഞ്ച് ലക്ഷത്തോളം രൂപയും ദിർഹവും 320 ഗ്രാം സ്വർണവും റാഡോ വാച്ച് പോലുള്ള വിലപിടിപ്പുള്ള വസ്‌തുക്കളും നാല് പാസ്‌പോർട്ടുകളും കണ്ടെടുത്തു.

പുലർച്ചെ 2.15ന് ദുബായിൽ നിന്നും എയർ ഇന്ത്യ എക്‌സ്പ്രസിൽ കരിപ്പൂർ വിമാനത്താവളത്തിൽ വന്നിറങ്ങിയ രണ്ട് കാസർകോട് സ്വദേശികൾ കടത്താൻ ശ്രമിച്ച സ്വർണമാണ് മുനിയപ്പന്‍റെ പക്കൽ നിന്നും കണ്ടെടുത്തത്. കടത്തിക്കൊണ്ടുവന്ന സ്വർണം വിമാനത്താവളത്തിന് പുറത്തെത്തിക്കാൻ ശ്രമിച്ച ശേഷം 25,000 രൂപ പ്രതിഫലം സ്വീകരിക്കാന്‍ നോക്കുന്നതിനിടെയാണ് ഇയാൾ പിടിയിലാകുന്നത്.

കസ്റ്റംസ് സൂപ്രണ്ട് പൊലീസ് പിടിയിൽ

പൊലീസ് പിടികൂടിയത് കസ്റ്റംസിനെ വെട്ടിച്ച സ്വർണം : വിമാനത്താവളത്തിന് മുൻപിലുള്ള പൊലീസ് എയ്‌ഡ്പോസ്റ്റിൽ നടത്തിയ പരിശോധനയിൽ യാത്രക്കാരിൽ ഒരാളിൽ നിന്നും 320 ഗ്രാം സ്വർണം പിടിച്ചെടുത്തിരുന്നു. ഇയാളുടെ കൂടെയുള്ള ആളുടെ മൊബൈലിലേക്ക് തുടർച്ചയായി ഫോൺ വരുന്നത് ശ്രദ്ധിച്ച പൊലീസ് അയാളെ മാറ്റി നിർത്തി ചോദ്യം ചെയ്‌തു. കസ്റ്റംസ് ഉദ്യോഗസ്ഥനായ മുനിയപ്പനാണ് ഫോൺ ചെയ്യുന്നത് എന്നറിഞ്ഞ പൊലീസ് ഇയാളുടെ മുറിയിലെത്തി പരിശോധിച്ചപ്പോഴാണ് സ്വർണവും മറ്റ് വസ്‌തുക്കളും പിടികൂടിയത്. സ്വർണക്കടത്ത് സംഘവുമായി ഇയാൾക്ക് അവിശുദ്ധ ബന്ധമുണ്ടെന്ന് പൊലീസ് പറഞ്ഞു.

സ്വർണം കടത്താൻ സഹായം, പ്രതിഫലമായി പണം : വിമാനത്താവളത്തിനുള്ളിൽ വച്ച് സ്വർണക്കടത്തുകാരിൽ നിന്നും സ്വർണം മുനിയപ്പൻ ശേഖരിക്കും. വിമാനത്താവളത്തിലെ പരിശോധനകൾ പൂർത്തിയാക്കി പുറത്തുകടക്കുന്ന കാരിയർ പിന്നീട് മുനിയപ്പനെ വന്നുകണ്ട് പണം നൽകി സ്വർണം കൊണ്ടുപോവുകയാണ് പതിവ്.

സ്വർണം കൊണ്ടുവരുന്ന കാരിയർമാരുടെ പാസ്പോർട്ടുകളും ഇയാൾ കൈവശം വയ്ക്കും. സ്വർണത്തിനൊപ്പമാണ് പാസ്പോർട്ടും തിരികെ നൽകുക. കസ്റ്റഡിയിലെടുത്ത മുനിയപ്പനെ കരിപ്പൂർ പൊലീസ് സ്റ്റേഷനിൽ കൊണ്ടുവന്നു. ഇയാൾക്കെതിരെ വിശദമായ റിപ്പോർട്ട് പൊലീസ് കസ്റ്റംസിന് കൈമാറും.

customs superintendent arrest in karipur airport for gold smuggling
സ്വർണം വിമാനത്താവളത്തിന് പുറത്തെത്തിക്കും, കാരിയർമാർക്ക് ഒത്താശ, കസ്റ്റംസ് സൂപ്രണ്ട് പൊലീസ് പിടിയിൽ

പൊലീസ് അന്വേഷണത്തിൽ പിടിയിലായത് 53 കേസുകൾ : ഇതുവരെ 53 സ്വർണക്കടത്ത് കേസുകളാണ് കരിപ്പൂർ വിമാനത്താവളത്തിന് പുറത്ത് നിയോഗിച്ച പ്രത്യേക പൊലീസ് സംഘം പിടികൂടിയത്. കസ്റ്റംസിൽ നിന്നും വെട്ടിച്ചുകൊണ്ടുവരുന്ന സ്വർണമാണ് പൊലീസ് പിടികൂടുന്നത്.

വിമാനത്താവളത്തിന് പുറത്തെ എയ്‌ഡ്പോസ്റ്റിൽ പൊലീസ് സ്വർണം പിടികൂടുന്നത് കസ്റ്റംസിനെ സംബന്ധിച്ച് തലവേദനയാണ്. പൊലീസ് പിടികൂടിയ സ്വർണത്തിന് തുടരന്വേഷണ നടപടികളാണ് കസ്റ്റംസിന് ബുദ്ധിമുട്ടുണ്ടാക്കുന്നത്. സ്വർണം പൊലീസ് പിടികൂടിയാലും തുടരന്വേഷണം കസ്റ്റംസിന്‍റെ ഉത്തരവാദിത്തമാണ്. സ്വർണം പിടികൂടിയ ശേഷം പ്രതികളെ തൊണ്ടി വാഹനങ്ങള്‍ സഹിതം റിപ്പോർട്ട് ചെയ്‌ത് പൊലീസ് കസ്റ്റംസിന് കൈമാറും.

പ്രതികളെ പിന്തുടർന്ന് പിടികൂടി പൊലീസ് : രഹസ്യ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് കസ്റ്റംസ് പലപ്പോഴും സ്വർണം പിടികൂടുന്നതെങ്കിൽ, വിമാനത്താവള പരിസരത്ത് നിരീക്ഷണത്തിലൂടെ സംശയമുള്ളവരെ പിന്തുടർന്ന് ചോദ്യം ചെയ്‌താണ് പൊലീസ് സ്വർണം പിടികൂടുന്നത്. കസ്റ്റംസ് അന്വേഷണം സ്വർണക്കടത്തുകാരിൽ ഒതുങ്ങുമ്പോൾ, സ്വീകരിക്കാനെത്തിയവരും വാഹനങ്ങളും എല്ലാം പൊലീസിന്‍റെ അന്വേഷണത്തിൽ പിടിയിലാകുന്നു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.