ETV Bharat / crime

പീഡന പരാതി: ക്രൈം നന്ദകുമാർ അറസ്റ്റിൽ - പീഡന പരാതിയെ തുടർന്ന് ക്രൈം നന്ദകുമാറിനെ അറസ്റ്റ് ചെയ്‌തു

സഹപ്രവർത്തകയുടെ പരാതിയിന്മേലാണ് അറസ്റ്റ്. പട്ടികജാതി പീഡന നിരോധനമുൾപ്പടെയുള്ള വകുപ്പുകൾ ചുമത്തിയാണ് കേസ്

crime nandakumar arrested in ernakulam  crime nandakumar arrested  ക്രൈം നന്ദകുമാറിനെതിരെ പീഡന പരാതി  ക്രൈം നന്ദകുമാർ അറസ്റ്റിൽ  പീഡന പരാതിയെ തുടർന്ന് ക്രൈം നന്ദകുമാറിനെ അറസ്റ്റ് ചെയ്‌തു  ക്രൈം നന്ദകുമാറിനെ അറസ്റ്റ് ചെയ്‌ത് നോർത്ത് പൊലീസ്
പീഡന പരാതി: ക്രൈം നന്ദകുമാർ അറസ്റ്റിൽ
author img

By

Published : Jun 17, 2022, 10:52 AM IST

Updated : Jun 17, 2022, 2:24 PM IST

എറണാകുളം: സഹപ്രവര്‍ത്തകയുടെ പരാതിയില്‍ ക്രൈം നന്ദകുമാറിനെ അറസ്റ്റ് ചെയ്‌ത് എറണാകുളം നോർത്ത് പൊലീസ്. പട്ടികജാതി പീഡന നിരോധനമുൾപ്പടെയുള്ള വകുപ്പുകൾ ചുമത്തിയാണ് പൊലീസ് നന്ദകുമാറിനെതിരെ കേസെടുത്തിരിക്കുന്നത്.

പീഡന പരാതി: ക്രൈം നന്ദകുമാർ അറസ്റ്റിൽ

ക്രൈം നന്ദകുമാറിന്‍റെ സ്ഥാപനത്തിൽ ജോലി ചെയ്‌തിരുന്ന പരാതിക്കാരി ഗുരുതരമായ ആരോപണങ്ങളാണ് പരാതിയിൽ ചൂണ്ടിക്കാണിക്കുന്നത്. മാനസികമായ പീഡനവും, അശ്ലീല സംഭാഷണവും ഭീക്ഷണിയും ഇയാളിൽ നിന്ന് നേരിട്ടു. മറ്റുള്ളവരുടെ മുന്നിൽ വച്ച് അപമാനിക്കുകയും, നന്ദകുമാറിന്‍റെ സ്ഥാപനത്തിൽ ജോലി ചെയ്യുന്ന പെൺകുട്ടികളുടെ ശരീരത്തെ ലൈംഗികവൽകരിച്ചു സംസാരിക്കുകയും, സ്‌ത്രീത്വത്തെ അപമാനിക്കുകയും ചെയ്‌തുവെന്നാണ് ആരോപണം.

കള്ള കഥകൾ ഉണ്ടാക്കാനും, തെളിവുകൾ ഉണ്ടാക്കാനും കൂട്ടുനിൽക്കണം എന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തിയെന്നും പരാതിക്കാരി ആരോപിച്ചിരുന്നു. ഇതേ തുടർന്ന് വ്യാഴാഴ്‌ച തന്നെ പൊലീസ് നന്ദകുമാറിനെതിരെ കേസെടുത്തിരുന്നു.

Last Updated : Jun 17, 2022, 2:24 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.