മലപ്പുറം: വളാഞ്ചേരിയില്‍ രേഖകൾ ഇല്ലാത്ത ഒരു കോടിയിലധികം രൂപയും 117 ഗ്രാം സ്വര്‍ണവുമായി ദമ്പതികള്‍ പൊലീസ് പിടിയിൽ. ദമ്പതികള്‍ സഞ്ചരിച്ചിരുന്ന വാഹനത്തിന്‍റെ സീറ്റിന് അകത്ത് രഹസ്യ അറകൾ ഉണ്ടാക്കിയാണ് രേഖകളില്ലാത്ത പണവും സ്വർണവും കടത്താൻ ശ്രമിച്ചത്. സംഭവത്തിൽ മഹാരാഷ്ട്ര സ്വദേശിയായ താനാജി മൗലിയും ഭാര്യ അർജനയുമാണ് പിടിയിലായത്.
500,200,100 രൂപ നോട്ടുകളുടെ കെട്ടുകളാണ് കടത്താന്‍ ശ്രമിച്ചത്. ഈ അടുത്ത കാലത്തായി സംസ്ഥാനത്തെ ഏറ്റവും കൂടുതൽ കുഴൽപ്പണ വേട്ട നടന്നത് വളാഞ്ചേരി പൊലീസ് സ്റ്റേഷൻ പരിധിയിലാണ്. ആറു കേസുകളിലായി ഏകദേശം എട്ടു കോടിയോളം രൂപയുടെ രേഖകളില്ലാത്ത പണമാണ് വളാഞ്ചേരി പൊലീസ് പിടികൂടിയത്