ETV Bharat / crime

ഗുണ്ടാസംഘാംഗങ്ങൾ തമ്മിലുള്ള കുടിപ്പക : യുവാവിന്‍റെ കാൽപ്പാദം വെട്ടിമാറ്റി - ഗുണ്ട ആക്രമണം തിരുവനന്തപുരം

ആറ്റുകാൽ പരിസരത്തുവച്ച് ഒരു വാഹനം തകർത്തതിൽ ഇവർക്കിടയിൽ അഭിപ്രായ വ്യത്യാസമുണ്ടായതാണ് ശരത്തിന്‍റെ കാൽപ്പാദം വെട്ടിമാറ്റുന്നതിലേക്ക് നയിച്ചത്

Clash between Goon gang members  ഗുണ്ടാസംഘാംഗങ്ങൾ തമ്മിലുള്ള കുടിപ്പക  Trivandrum  തിരുവനന്തപുരം  crime news  goon attack in trivandrum  gunda attack  ഗുണ്ട ആക്രമണം  ഗുണ്ട ആക്രമണം തിരുവനന്തപുരം  kerala local news
ഗുണ്ടാസംഘാംഗങ്ങൾ തമ്മിലുള്ള കുടിപ്പക; യുവാവിന്‍റെ കാൽ വെട്ടിമാറ്റി
author img

By

Published : Dec 28, 2022, 2:36 PM IST

തിരുവനന്തപുരം : ഗുണ്ടാസംഘാംഗങ്ങൾ തമ്മിലുള്ള കുടിപ്പകയിൽ യുവാവിന്‍റെ കാൽപ്പാദം വെട്ടിമാറ്റി. ആറ്റുകാൽ പാടശേരി സ്വദേശി ശരത്തിനാണ് ഗുരുതരമായി വെട്ടേറ്റത്. ശരത്തിന്‍റെ വലത് കാല്‍പാദമാണ് വെട്ടിമാറ്റിയത്. ഒരേ സംഘത്തിൽപ്പെട്ട മൂന്നുപേർ തമ്മിലുണ്ടായ കുടിപ്പകയാണ് ആക്രമണത്തിന് വഴിവച്ചത്.

ആറ്റുകാൽ പരിസരത്ത് ഒരു വാഹനം തകർത്തതുമായി ബന്ധപ്പെട്ട് ഇവർക്കിടയിൽ കുറച്ചുനാളുകളായി തർക്കം നടന്നുവരികയായിരുന്നു. ഇതിന്‍റെ തുടർച്ചയായാണ് ശരത്തിനെതിരായ ആക്രമണം. ബിജു, ശിവൻ എന്നിവർ ചേർന്നാണ് ശരത്തിനെ ആക്രമിച്ചത്.

പരിക്കേറ്റ ശരത്ത് നേരത്തേതന്നെ നിരവധി കേസുകളില്‍ പ്രതിയാണ്. ഗുണ്ടാപ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടതിനെ തുടര്‍ന്ന് ഇയാളെ 2019 ല്‍ കാപ്പ ചുമത്തി നാടുകടത്തിയിരുന്നു. ആക്രമണ സമയത്ത് ഇയാള്‍ ലഹരി ഉപയോഗിച്ചിരുന്നതായും പൊലീസ് പറയുന്നു.

സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. നിലവിൽ പ്രതികളെ പിടികൂടാനായിട്ടില്ലെന്നും പ്രതികൾക്കായി തെരച്ചിൽ തുടരുകയാണെന്നും പൊലീസ് അറിയിച്ചു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.