ETV Bharat / crime

മഞ്ചേശ്വരത്ത് വന്‍ കുഴല്‍പ്പണവേട്ട; കർണാടക ബസിൽ നിന്ന് 36 ലക്ഷം പിടികൂടി - കർണാടക ബസിൽ നിന്ന് 36 ലക്ഷം പിടികൂടി

രേഖകളില്ലാതെ മഞ്ചേശ്വരം അതിർത്തി വഴി കടത്താൻ ശ്രമിച്ച 36,47,000 രൂപ പിടികൂടി. മഹാരാഷ്‌ട്ര സ്വദേശി അഭിജിത്ത് ഗോപാല്‍ ചോപഡെയെ പൊലീസ് അറസ്‌റ്റ് ചെയ്‌തു.

black money kasargod  manjeshwaram check post black money  unaccounted money kasargod  മഞ്ചേശ്വരത്ത് വന്‍ കുഴല്‍പ്പണവേട്ട  കർണാടക ബസിൽ നിന്ന് 36 ലക്ഷം പിടികൂടി  മഞ്ചേശ്വരം ചെക്പോസ്‌റ്റിൽ വന്‍ കുഴല്‍പ്പണവേട്ട
മഞ്ചേശ്വരത്ത് വന്‍ കുഴല്‍പ്പണവേട്ട; കർണാടക ബസിൽ നിന്ന് 36 ലക്ഷം പിടികൂടി
author img

By

Published : Jul 29, 2022, 5:00 PM IST

കാസർകോട്: മഞ്ചേശ്വരം ചെക്പോസ്‌റ്റിൽ വന്‍ കുഴല്‍പ്പണവേട്ട. മംഗലാപുരത്ത് നിന്നും കാസര്‍കോട്ടേക്ക് വരികയായിരുന്ന കർണാടക ബസില്‍ നിന്നും രേഖകളില്ലാതെ കടത്തുകയായിരുന്ന 36,47,000 രൂപ പിടികൂടി. സംഭവത്തില്‍ മഹാരാഷ്‌ട്ര സാംഗ്ലി സ്വദേശി അഭിജിത്ത് ഗോപാല്‍ ചോപഡെയെ കസ്‌റ്റഡിയിലെടുത്തു.

മഞ്ചേശ്വരത്ത് വന്‍ കുഴല്‍പ്പണവേട്ട; കർണാടക ബസിൽ നിന്ന് 36 ലക്ഷം പിടികൂടി

ഇന്ന് (29.07.2022) രാവിലെ ആറരയോടെ എക്‌സൈസ് ഇന്‍സ്‌പെക്‌ടര്‍ ടി.കെ സജിത്തിന്‍റെ നേതൃത്വത്തില്‍ ചെക്ക് പോസ്‌റ്റില്‍ നടത്തിയ വാഹന പരിശോധനക്കിടെയാണ് കുഴല്‍പ്പണം പിടിച്ചെടുത്തത്. കാസര്‍കോട്ടെ ഒരു ജ്വല്ലറിയില്‍ കൊടുക്കാനായാണ് പണം കൊണ്ടു വന്നതെന്നാണ് പ്രതി മൊഴി നല്‍കി. സ്ഥിരമായി കുഴല്‍പ്പണം കടത്തുന്നയാളാണ് പിടിയിലായതെന്നും എക്‌സൈസ് അറിയിച്ചു.

അസി.എക്സൈസ് ഇന്‍സ്‌പെക്‌ടര്‍ ജെ.ജോസഫ്, പ്രിവന്‍റിവ് ഓഫീസര്‍മാരായ കെ.പീതാംബരന്‍, ടി.ജയരാജന്‍, എന്നിവരടങ്ങിയ സംഘമാണ് കുഴല്‍പ്പണം പിടികൂടിയത്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.