കോഴിക്കോട് : ബാലുശ്ശേരി ആൾക്കൂട്ട ആക്രമണക്കേസിൽ രജിസ്റ്റർ ചെയ്‌ത എഫ്ഐആറിൽ വധശ്രമം (307) കൂടി ചേർത്ത് പൊലീസ്. ജിഷ്‌ണുവിനെ അതിക്രൂരമായി മർദിച്ച ശേഷം വെള്ളത്തിൽ മുക്കുന്ന ദൃശ്യങ്ങൾ പുറത്ത് വന്ന സാഹചര്യത്തിലാണ് വധശ്രമം കൂടി ചുമത്തിയത്. കുറ്റകരമായ നരഹത്യ അടക്കമുള്ള വകുപ്പുകളായിരുന്നു ആദ്യം പൊലീസ് എഫ്ഐആറിൽ ചേർത്തിരുന്നത്.
ഒളിവിൽ കഴിയുന്ന എസ്‍ഡിപിഐ നേതാക്കളിൽ ഒരാളാണ് ക്രൂരകൃത്യത്തിന് പിന്നിലെന്ന് പൊലീസ് പറഞ്ഞു. കേസിൽ ഇതുവരെ ആറ് പേരാണ് അറസ്റ്റിലായത്. ഒളിവിൽ പോയ എസ്‍ഡിപിഐ പ്രവർത്തകരെ ഇതുവരെ പിടികൂടാൻ കഴിഞ്ഞിട്ടില്ല.
അതേസമയം, കേസിൽ പൊലീസ്-എസ്‍ഡിപിഐ ധാരണയുണ്ടെന്ന് ലീഗ് ആരോപിച്ചു. നിരപരാധികളായ മുസ്ലീം ലീഗ് പ്രവർത്തകരെ പൊലീസ് വേട്ടയാടുന്നുവെന്ന് ആരോപിച്ച് മുസ്ലീം യൂത്ത് ലീഗും രംഗത്തെത്തി.
Also read: ബാലുശേരി ആൾക്കൂട്ട ആക്രമണം : ലീഗ് പ്രവർത്തകന്‍ കസ്റ്റഡിയില്‍