കോട്ടയം: ശബരിമല ദർശനത്തിന് എത്തിയ തമിഴ്‌നാട് സ്വദേശികളായ അയ്യപ്പഭക്തരുടെ കാറിന്‍റെ ചില്ല് തകർത്ത് അര ലക്ഷം രൂപ രൂപയും ഏഴ് മൊബൈൽ ഫോണുകളും മോഷ്‌ടിച്ച കേസിലാണ് പ്രതികൾ പിടിയിലായത്. ജനുവരി ഒന്നിനാണ് കേസിനാസ്‌പദമായ സംഭവം നടന്നത്. എരുമേലി താന്നിക്കൽ ആദിൽ (24) കുറുവാ മൂഴി വട്ടകപ്പാറ വിഷ്‌ണു ബിജു (27) എന്നിവരാണ് പിടിയിലായത്.
Also read:മയക്കുമരുന്നുമായി കാസർകോട് വീണ്ടും ഒരാൾ അറസ്റ്റിൽ
തമിഴ്‌നാട്ടിൽ നിന്നാണ് പൊലീസ് ഇരുവരെയും പിടികൂടിയത്. പ്രതികൾ തമിഴ്‌നാട്ടിലും കർണാടകയിലുമായി ഒളിവില്‍ താമസിക്കുന്നതായി ജില്ലാ പൊലീസ് മേധാവിക്ക് രഹസ്യവിവരം ലഭിച്ചിരുന്നു. ഇതേ തുടർന്ന് കാഞ്ഞിരപ്പള്ളി ഡി.വൈ.എസ്‌പി ബാബുക്കുട്ടന്‍റെ നേതൃത്വത്തിൽ എരുമേലി എസ്.എച്ച്.ഒ മനോജ് എം, എസ്.ഐമാരായ അനീഷ് എം. എസ്, ഷാബുമോൻ തുടങ്ങിയവർ അടങ്ങുന്ന സംഘമാണ് അന്വേഷണം നടത്തി പ്രതികളെ അറസ്റ്റ് ചെയ്‌തത്. പിന്നീട് ഇവരെ കാഞ്ഞിരപ്പള്ളി കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്‌തു.