ETV Bharat / crime

എക്‌സൈസ് ഇൻസ്‌പെക്‌ടറെ കൊലപ്പെടുത്താൻ ശ്രമിച്ച പ്രതിക്ക് 10 വർഷം കഠിന തടവ് - പബ്ലിക് പ്രൊസിക്യൂട്ടർ എൻ എസ്. ബൈജു

ശാസ്‌താംകോട്ട എക്‌സൈസ് ഇൻസ്‌പെക്‌ടർ ആയിരുന്ന എ. ജോസ് പ്രതാപിനെ വെട്ടികൊലപ്പെടുത്താൻ ശ്രമിച്ച കേസിലാണ് കുമ്പള കോളനിയിൽ ശേഖരൻ എന്ന് വിളിക്കുന്ന ചന്ദ്രശേഖരനെ ശിക്ഷിച്ചത്

ഇൻസ്‌പെക്‌ടറെ കൊലപ്പെടുത്താൻ ശ്രമിച്ച കേസ്  attempted murder of excise inspector  പ്രതിക്കു 10 വർഷം കഠിന തടവ്  Defendant sentenced to 10 years  ഇൻസ്‌പെക്‌ടർ എ. ജോസ് പ്രതാപ്  പബ്ലിക് പ്രൊസിക്യൂട്ടർ എൻ എസ്. ബൈജു  ശാസ്‌താംകോട്ട പൊലീസ്
എക്‌സൈസ് ഇൻസ്‌പെക്‌ടറെ കൊലപ്പെടുത്താൻ ശ്രമിച്ച പ്രതിക്ക് 10 വർഷം കഠിന തടവ്
author img

By

Published : Jan 23, 2021, 6:24 PM IST

കൊല്ലം: എക്‌സൈസ് ഇൻസ്‌പെക്‌ടറെ വെട്ടി കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ പ്രതിക്ക് 10 വർഷം കഠിന തടവും 50,000 രൂപ പിഴയും വിധിച്ചു. കുമ്പള കോളനിയിൽ ശേഖരൻ എന്ന് വിളിക്കുന്ന ചന്ദ്രശേഖരനെയാണ്(46) കരുനാഗപ്പള്ളി അസിസ്റ്റന്‍റ് സെഷൻസ് കോടതി ശിക്ഷിച്ചത്. ശാസ്‌താംകോട്ട എക്‌സൈസ് ഇൻസ്‌പെക്‌ടർ ആയിരുന്ന എ. ജോസ് പ്രതാപിനെ വെട്ടികൊലപ്പെടുത്താൻ ശ്രമിച്ച കേസിലാണ് വിധി. 2012 ഒക്‌ടോബറിലാണ് കേസിന് ആസ്‌പദമായ സംഭവം നടന്നത്.

നിരവധി അബ്‌കാരി, ക്രിമിനൽ കേസുകളിൽ പ്രതിയായ ശേഖരനെ റേഞ്ച് ഇൻസ്‌പെക്‌ടർ ആയിരുന്ന ജോസ് പ്രതാപ് മുൻപ് പല പ്രാവശ്യം മദ്യ കച്ചവടത്തിനു പിടികൂടി റിമാൻഡ് ചെയ്‌തിരുന്നു. തുടർന്ന് നിരവധി തവണ ജോസ് പ്രതാപിന് നേരെ ഫോണിലൂടെ ഇയാള്‍ വധ ഭീക്ഷണി മുഴക്കിയിരുന്നു. ശേഖരൻ വീട്ടിൽ മദ്യ കച്ചവടം നടത്തുന്നതായ രഹസ്യ വിവരം കിട്ടിയതിനെ തുടർന്ന് പരിശോധനയ്‌ക്ക് എത്തിയ ജോസ് പ്രതാപിനെ ശേഖരനും കൂട്ടാളിയും ചേർന്ന് വടിവാൾ ഉപയോഗിച്ച് വെട്ടുകയായിരുന്നു. ശാസ്‌താംകോട്ട പൊലീസ് രജിസ്റ്റർ ചെയ്‌ത കേസിൽ അന്നത്തെ പൊലീസ് സർക്കിൾ ഇൻസ്‌പെക്‌ടർ അലക്‌സ്‌ ബേബി ആണ് അന്വേഷണം നടത്തിയത്. സർക്കാരിന് വേണ്ടി പബ്ലിക് പ്രൊസിക്യൂട്ടർ എൻ.എസ്. ബൈജു ഹാജരായി.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.