തൃശൂര്‍: കൃഷി മന്ത്രി വി.എസ് സുനിൽ കുമാറിന്‍റെ അന്തിക്കാട്ടെ വീടിന് മുന്നിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ പ്രതിഷേധം. യൂത്ത് കോൺഗ്രസ് നടത്തിയിരുന്ന സമൂഹ അടുക്കള നിർത്തിവെച്ചതില്‍ പ്രതിഷേധിച്ചായിരുന്നു സമരം. കൃഷിമന്ത്രിയുടെ വീടിന് മുന്നില്‍ യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി ശോഭാ സുബിന്‍റെ നേതൃത്വത്തിൽ പ്രവര്‍ത്തകര്‍ അടുപ്പുകൂട്ടി ഭക്ഷണം പാകം ചെയ്യാന്‍ ശ്രമിച്ചു. തുടര്‍ന്ന് പൊലീസ് എത്തി പ്രവര്‍ത്തകരെ സ്ഥലത്ത് നിന്ന് അറസ്റ്റ് ചെയ്ത് നീക്കി. സമൂഹ അടുക്കളകളിൽ രാഷ്ട്രീയം കലർത്തുന്നതിനെതിരെ വരും ദിവസങ്ങളിലും ശക്തമായ പ്രതിഷേധം സംഘടിപ്പിക്കുമെന്ന് യൂത്ത് കോൺഗ്രസ് നേതാക്കൾ പറഞ്ഞു.
കൃഷിമന്ത്രിയുടെ വീടിന് മുന്നില്‍ യൂത്ത് കോണ്‍ഗ്രസിന്‍റെ പ്രതിഷേധം - Agriculture Minister's residence
കൃഷിമന്ത്രിയുടെ വീടിന് മുന്നില്‍ യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി ശോഭാ സുബിന്‍റെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം