ETV Bharat / city

ആനയും വാദ്യവുമില്ലാതെ തൃശൂർ പൂരത്തിന് ഇന്ന് കൊടിയേറ്റം - തൃശൂര്‍ പൂരം വാര്‍ത്തകള്‍

കൂത്തുവിളക്ക് ഒരു ചെണ്ട എന്നിവയുടെ അകമ്പടിയോടെ അഞ്ച് പേർ മാത്രമാണ് ചടങ്ങിൽ പങ്കാളിയാവുക. അതേസമയം ഘടക ക്ഷേത്രങ്ങളിലൊന്നും ഇന്ന് കൊടിയേറില്ല.

trissur pooram begins today  trissur pooram news  trissur latest news  തൃശൂര്‍ പൂരം വാര്‍ത്തകള്‍  തൃശൂര്‍ വാര്‍ത്തകള്‍
ആനയും വാദ്യവുമില്ലാതെ തൃശൂർ പൂരത്തിന് ഇന്ന് കൊടിയേറ്റം
author img

By

Published : Apr 26, 2020, 10:18 AM IST

തൃശൂര്‍: ചരിത്രത്തിലാദ്യമായി ആനയും വാദ്യവും ആഘോഷങ്ങളുമില്ലാതെ ഇന്ന് തൃശൂർ പൂരത്തിന് കൊടിയേറും. അഞ്ച് ആളുകൾ മാത്രം പങ്കെടുത്തുകൊണ്ടായിരിരിക്കും പൂര ചടങ്ങുകൾ നടക്കുക. കൊവിഡ്19 വൈറസ് പ്രതിരോധത്തിന്‍റെ ഭാഗമായി ലോക്ക് ഡൗൺ നീട്ടിയതോടെ ദേവസ്വങ്ങൾ ഈ വർഷം പൂരം വേണ്ടെന്ന് തീരുമാനമെടുക്കുകയായിരുന്നു.

അതേസമയം ഘടക ക്ഷേത്രങ്ങളിലൊന്നും ഇന്ന് കൊടിയേറില്ല. ലോക്ക് ഡൗൺ പശ്ചാത്തലത്തിൽ ഇത്തവണ തൃശൂർ പൂരം നടത്തേണ്ടതില്ലെന്ന് നേരത്തെ തീരുമാനിച്ചിരുന്നു. തിരുവമ്പാടി ക്ഷേത്രത്തിലെ കൊടിയേറ്റത്തിന് ശേഷം ബ്രഹ്മസ്വം മഠത്തിൽ ആറാട്ടും നടക്കും. കൂത്തുവിളക്ക് ഒരു ചെണ്ട എന്നിവയുടെ അകമ്പടിയോടെ അഞ്ച് പേർ മാത്രമാണ് ചടങ്ങിൽ പങ്കാളിയാവുക.

പാറമേക്കാവ് ക്ഷേത്രത്തിലെ കൊടിയേറ്റ ശേഷമുള്ള ആറാട്ട് വടക്കുന്നാഥ ക്ഷേത്രത്തിലെ കൊക്കർണിപറമ്പിലെ കുളത്തിൽ നടക്കും. അഞ്ചു പേര്‍ മാത്രമാണ് ഇവിടെയും പങ്കെടുക്കുക. തുടർന്ന് മെയ് മൂന്നുവരെയുള്ള എല്ലാ ചടങ്ങുകളും ലോക്ക് ഡൗണ്‍ നിർദേശങ്ങൾ പാലിച്ചുകൊണ്ട് ദേവസ്വം കമ്മറ്റിയിലുള്ളർ അടക്കം വിട്ടുനിന്നുകൊണ്ട്‌ ക്ഷേത്രത്തിനുള്ളിൽ തന്നെ നടത്തും.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.