തൃശൂര്‍: ജില്ലയിൽ ഇന്ന് മൂന്ന് പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. മെയ് 17 ന് അബുദബിയിൽ നിന്നെത്തിയ പുതുക്കാട്, വേലുപ്പാടം, മാള എന്നിവിടങ്ങളിൽ നിന്നുള്ളവർക്കാണ് രോഗം സ്ഥിരീകരിച്ചത്. ജില്ലയിൽ വീടുകളിൽ 8293 പേരും ആശുപത്രികളിൽ 41 പേരും ഉൾപ്പെടെ ആകെ 8334 പേരാണ് നിരീക്ഷണത്തിലുളളത്. ഇന്ന് നിരീക്ഷണത്തിന്‍റെ ഭാഗമായി 12 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മൂന്ന് പേരെ ഡിസ്ചാർജ്ജ് ചെയ്തു. പരിശോധനയ്ക്ക് അയച്ച 1594 സാമ്പിളുകളുടെ ഫലം വന്നിട്ടുണ്ട്. 112 എണ്ണത്തിന്‍റെ ഫലം ലഭിക്കാനുണ്ട്. നിരീക്ഷണത്തിലുളളവർക്ക് മാനസിക പിന്തുണയേകുന്നതിനായി സൈക്കോ-സോഷ്യൽ കൗൺസിലർമാരുടെ സേവനം തുടരുന്നുണ്ട്.
തൃശൂരില്‍ മൂന്ന് പേര്‍ക്ക് കൊവിഡ് - തൃശൂര്‍ വാര്‍ത്തകള്‍
ജില്ലയിൽ 8334 പേരാണ് നിരീക്ഷണത്തിലുളളത്.