തൃശ്ശൂര്‍: ജില്ലാ കലക്‌ടറുടെ നിർദേശത്തെ തുടർന്ന് പാലിയേക്കരയിൽ ടോൾ പിരിവ് നിർത്തിവച്ചു. ലോക്ക് ഡൗണ്‍ അവസാനിക്കുന്ന മെയ് മൂന്ന് വരെ പിരിവ് നിര്‍ത്തിവക്കണമെന്ന് ആവശ്യപ്പെട്ട് യുവജന സംഘടനകള്‍ രംഗത്തെത്തിയിരുന്നു. ടോള്‍ പ്ലാസയില്‍ പ്രതിഷേധ സമരം സംഘടിപ്പിച്ചതിന് പിന്നാലെയാണ് ജില്ലാ ഭരണകൂടത്തിന്‍റെ ഇടപെടല്‍.
ലോക്ക് ഡൗണ്‍ ഇളവിന്‍റെ പശ്ചാത്തലത്തില്‍ ഇന്നലെ മുതലാണ് ടോള്‍ പിരിവ് ആരംഭിച്ചത്. ആരോഗ്യ വകുപ്പിന്‍റെ നിര്‍ദേശങ്ങള്‍ ലംഘിച്ചായിരുന്നു ഈ നടപടി. ഇതര സംസ്ഥാനങ്ങളില്‍ നിന്നടക്കം ചരക്ക് വാഹനങ്ങള്‍ എത്തുന്നതിനാല്‍ കറന്‍സിയുടെ കൈമാറ്റം സുരക്ഷിതമല്ലെന്ന് ആരോഗ്യ പ്രവര്‍ത്തകര്‍ ചൂണ്ടിക്കാട്ടിയിരുന്നു.