തൃശൂർ : പെരിഞ്ഞനത്ത് ടാങ്കർ ലോറിയും കാറും കൂട്ടിയിടിച്ച് രണ്ട് കുട്ടികൾ ഉൾപ്പെടെ നാല് പേർ മരിച്ചു. ആലുവ പള്ളിക്കര സ്വദേശി, രാമകൃഷ്ണന്‍, ചങ്ങനാശേരി സ്വദേശി നിഷ പ്രമോദ്, മകൾ ദേവ നന്ദ, നിവേദിക എന്നിവരാണ് മരിച്ചത്. ഗുരുതരമായി പരിക്കേറ്റ പ്രമോദിനേയും മൂത്ത മകൻ ഏഴര വയസുള്ള ആദിദേവിനേയും പരുക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
കാർ ഡ്രൈവർ ഉറങ്ങിയതാകാം അപകട കാരണെമന്നാണ് പ്രാഥമിക നിഗമനം. ഗുരുവായൂർ ക്ഷേത്ര ദർശനം കഴിഞ്ഞ് മടങ്ങിവരികയായിരുന്ന പൊലീസ് ഉദ്യോഗസ്ഥനായ പ്രമോദും കുടുംബവും സഞ്ചരിച്ചിരുന്ന കാറും കൊച്ചിയിൽ നിന്ന് കോഴിക്കോട്ടേക്ക് പോയിരുന്നു ടാങ്കർ ലോറിയുമാണ് കൂട്ടിയിടിച്ചത്. വൈകീട്ട് മൂന്നു മണിയോടെയായിരുന്നു അപകടം.