ETV Bharat / city

മാവോയിസ്റ്റ് വെടിവെയ്പ്പ്; മണിവാസകത്തിന്‍റെ മൃതദേഹം കാണാൻ ബന്ധുക്കൾക്ക് അനുമതി

ഭാര്യയ്ക്കും മറ്റ് ബന്ധുക്കൾക്കും തൃശൂർ ഗവൺമെന്‍റ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തി മൃതദേഹം കാണാമെന്ന് കോടതി.

മാവോയിസ്റ്റ് മണിവാസകത്തിന്‍റെ മൃതദേഹം കാണാൻ ബന്ധുക്കൾക്ക് അനുമതി
author img

By

Published : Oct 31, 2019, 2:54 PM IST

Updated : Oct 31, 2019, 4:45 PM IST

തൃശൂര്‍/ചെന്നൈ: പാലക്കാട് അട്ടപ്പാടി മഞ്ചിക്കണ്ടി വനത്തിൽ കൊല്ലപ്പെട്ട മാവോയിസ്റ്റ് മണിവാസകത്തിന്‍റെ മൃതദേഹം കാണാൻ ബന്ധുക്കൾക്ക് അനുമതി. മദ്രാസ് ഹൈക്കോടതിയുടെ മധുര ബെഞ്ചിന്‍റേതാണ് വിധി. മണിവാസകത്തിന്‍റെ ഭാര്യ കല നൽകിയ ഹർജിയിലാണ് ഉത്തരവ്. ഭാര്യയ്ക്കും മറ്റ് ബന്ധുക്കൾക്കും തൃശൂർ ഗവൺമെന്‍റ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തി മൃതദേഹം കാണാമെന്ന് ഡിവിഷൻ ബെഞ്ച് വ്യക്തമാക്കി. ഇപ്പോൾ മറ്റൊരു കേസിൽ തിരുച്ചിറപ്പള്ളി ജയിലിൽ തടവിൽ കഴിയുകയാണ് മാവോയിസ്റ്റ് നേതാവായിരുന്ന മണിവാസകത്തിന്‍റെ ഭാര്യ. ഇവരുടെ മകളും ഇതേ ജയിലിൽ തടവിലാണ്. കലയെ മൃതദേഹം കാണാൻ അനുവദിക്കാതെ പൊലീസിന്‍റെ തുടർ നടപടി പാടില്ലെന്ന് മധുര ബെഞ്ചിന്‍റെ വിധിയിൽ വ്യക്തമാക്കുന്നുണ്ട്.

മരിച്ച മവോയിസ്റ്റുകളുടെ മൃതദേഹം കാണാൻ അനുവദിച്ചില്ലെന്നാരോപിച്ച് ബന്ധുക്കൾ തൃശൂർ മേഖല ഡി ഐ ജിക്ക് പരാതി നൽകിയിരുന്നു. കാർത്തിക്കായി സഹോദരൻ മുരുകേശനും മണിവാസനായി സഹോദരി ലക്ഷ്മിയുമാണ് പരാതി നൽകിയിരുന്നത്. എന്നാൽ ഇക്കാര്യത്തിൽ ലോക്കൽ പൊലീസിന് ഇടപെടാനാകില്ലെന്നും തീരുമാനം എടുക്കേണ്ടത് പാലക്കാട് ക്രൈംബ്രാഞ്ചാണെന്നും ഡി ഐ ജി മറുപടി നൽകി. ഇതേതുടര്‍ന്ന് മണിവാസകത്തിന്‍റെ ഭാര്യ കല സമര്‍പ്പിച്ച ഹർജിയിലാണ് മദ്രാസ് ഹൈക്കോടതി വിധി വന്നത്.

മാവോയിസ്റ്റ് മണിവാസകത്തിന്‍റെ മൃതദേഹം കാണാൻ ബന്ധുക്കൾക്ക് അനുമതി

മഞ്ചിക്കണ്ടിയിൽ കൊല്ലപ്പെട്ടവർ ആരൊക്കെ എന്നറിയാനുള്ള ശ്രമങ്ങൾ സംസ്ഥാന സർക്കാർ ആരംഭിച്ചു. ഇവരുടെ ചിത്രങ്ങൾ കർണാടക, തമിഴ്‌നാട് പൊലീസ് സേനകൾക്ക് കൈമാറിയിട്ടുണ്ട്. ഇക്കാര്യത്തിൽ ഔദ്യോഗിക സ്ഥിരീകരണം വരുന്നത് വരെ തുടർ നടപടികൾ ഉണ്ടാകില്ല. കർണാടകത്തിന്‍റെയും തമിഴ്‌നാടിന്‍റെയും ഭാഗത്ത് നിന്ന് പ്രതികരണം ലഭിച്ച ശേഷം മാത്രമേ തുടര്‍നടപടികള്‍ ഉണ്ടാവുകയുള്ളൂ. അതുവരെ നാല് മൃതദേഹങ്ങളും തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിക്കും.

Intro:വെടിയേറ്റു മരിച്ച മാവോയിസ്റ്റ്കളുടെ മൃതദേഹം കാണാൻ അനുവദിച്ചില്ല എന്നാരോപിച്ച് ബന്ധുക്കൾ തൃശ്ശൂർ മേഖല ഡിഐജിക്ക് പരാതി നൽകി.ഇക്കാര്യത്തിൽ തീരുമാനം എടുക്കേണ്ടത് പാലക്കാട് ക്രൈംബ്രാഞ്ച് ആണെന്നും ഡിഐജി.Body:അട്ടപ്പാടിയിൽ തണ്ടർബോൾട്ടിന്റെ വെടിയേറ്റു മരിച്ച മാവോയിസ്റ്റുകളുടെ മൃതദേഹങ്ങൾ കാണാൻ അനുവദിച്ചില്ലയെന്നും മൃതദേഹം കിട്ടണമെന്നും ആവശ്യപ്പെട്ട് പോരാട്ടം സംഘടന മുഖേനയാണ് കൊല്ലപ്പെട്ട കാർത്തിയുടെയും മണിവാസകത്തിന്റെയും ബന്ധുക്കൾ തൃശൂർ മേഖല ഡിഐജിക്ക് പരാതി നൽകിയത്.കാർത്തിക്കായി സഹോദരൻ മുരുഗേശനും,മണിവാസനായി സഹോദരി ലക്ഷ്മിയുമാണ് പരാതി നൽകിയത്.എന്നാൽ ഇക്കാര്യത്തിൽ ലോക്കൽ പൊലീസിന് ഇടപെടാനാകില്ലെന്നും തീരുമാനം എടുക്കേണ്ടത് പാലക്കാട് ക്രൈംബ്രാഞ്ച് ആണെന്നും ഡിഐജി മറുപടി നൽകി.അതേസമയം കൊല്ലപ്പെട്ട മറ്റ്‌ രണ്ട് മാവോയിസ്റ്റ്കളായ അരവിന്ദിന്റെയും രമയുടെയും മൃതദേഹം ആരും ഏറ്റെടുക്കാനില്ലാത്ത പക്ഷം പോരാട്ടം സംഘടന ഏറ്റെടുക്കാൻ സന്നദ്ധത അറിയിച്ചിട്ടുണ്ട്.തൃശ്ശൂരിൽ പരാതി സമർപ്പിച്ചിട്ടും ഫലമുണ്ടാകാത്ത സാഹചര്യത്തിൽ പാലക്കാട് എസ്.പിയെ സമീപിക്കാൻ പുറപ്പെട്ടിരിക്കുകയാണ് പോരാട്ടം പ്രവർത്തകർ.പോസ്റ്റുമോര്‍ട്ടത്തിന് ശേഷം നാല് മാവോയിസ്റ്റ്കളുടെയും മൃതദേഹങ്ങള്‍ തൃശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.

ഇ ടിവി ഭാരത്
തൃശ്ശൂർConclusion:
Last Updated : Oct 31, 2019, 4:45 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.