ETV Bharat / city

മലക്കപ്പാറയിലെ ഊടുവഴികളിലൂടെ ഡ്രോണ്‍ പറത്തി പൊലീസ് - Malakkappara

അതിര്‍ത്തി കടന്നെത്തുന്നവരുടെ എണ്ണം വര്‍ധിച്ച സാഹചര്യത്തില്‍ ഡ്രോണുകളുടെ സഹായത്താല്‍ ജില്ലയിലെ തമിഴ്‌നാട്-കേരള അതിർത്തിയായ മലക്കപ്പാറയില്‍ പൊലീസ് പരിശോധന ശക്തമാക്കി

ഡ്രോണ്‍ പറത്തി പൊലീസ്  മലക്കപ്പാറ ചെക്ക് പോസ്റ്റ്  തൃശൂര്‍ കൊവിഡ് വാര്‍ത്തകള്‍  ലോക്ക് ഡൗണ്‍ വാര്‍ത്തകള്‍ തൃശൂര്‍  അതിര്‍ത്തി പരിശോധന  Police flew drones  Malakkappara  Police
മലക്കപ്പാറയിലെ ഊടുവഴികളിലൂടെ ഡ്രോണ്‍ പറത്തി പൊലീസ്
author img

By

Published : Apr 24, 2020, 4:17 PM IST

തൃശൂര്‍: ലോക്ക് ഡൗണ്‍ നിയമങ്ങള്‍ ലംഘിച്ച് കേരളത്തിലേക്ക് അതിര്‍ത്തി കടന്നെത്തുന്നവരുടെ എണ്ണം വര്‍ധിച്ച സാഹചര്യത്തില്‍ ഡ്രോണുകളുടെ സഹായത്താല്‍ ജില്ലയിലെ തമിഴ്‌നാട്-കേരള അതിർത്തിയായ മലക്കപ്പാറയില്‍ പൊലീസ് പരിശോധന ശക്തമാക്കി. മലക്കപ്പാറ അതിർത്തി ചെക്ക് പോസ്റ്റിലെത്തിയ കലക്ടര്‍ സുരക്ഷാക്രമീകരണങ്ങൾ വിലയിരുത്തി. മലക്കപ്പാറയിലെ കാട്ടുവഴികളില്‍ ഡ്രോണ്‍ ഉപയോഗിച്ച് നിരീക്ഷണവും ആരംഭിച്ചു.

മലക്കപ്പാറയിലെ ഊടുവഴികളിലൂടെ ഡ്രോണ്‍ പറത്തി പൊലീസ്

തൃശൂര്‍ റൂറൽ എസ്.പി കെ.പി വിജയകുമാറും ജില്ലാ കലക്ടറോടൊപ്പം മലക്കപ്പാറ ചെക്ക് പോസ്റ്റ് സന്ദർശിച്ചു. കൂടാതെ തമിഴ്‌നാട് ചെക്ക് പോസ്റ്റും സന്ദർശിച്ച് ഉദ്യോഗസ്ഥരുമായി ആശയവിനിമയം നടത്തി. കേരളവും തമിഴ്‌നാടും അതിർത്തി പങ്കിടുന്ന ഊടുവഴികളെല്ലാം അടച്ചതായും നിരീക്ഷണം കർശനമാക്കിയതായും ഉദ്യോഗസ്ഥർ കലക്ടറെ അറിയിച്ചു.

മലക്കപ്പാറ അടിച്ചിൽതൊട്ടി ആദിവാസി കോളനിയും കലക്ടറും എസ്.പിയും സന്ദർശിച്ചു. കൊവിഡ് 19 ബോധവൽക്കരണ പ്രവർത്തനങ്ങളുടെ ഭാഗമായിട്ടായിരുന്നു സന്ദര്‍ശനം. സർക്കാർ ഏർപ്പെടുത്തിയ സൗജന്യ റേഷനും, പലവ്യജ്ഞന കിറ്റുകളും കലക്ടർ വിതരണം ചെയ്തു. പ്രതിരോധ ശേഷിക്കുളള മരുന്നുകളും കൈമാറി. പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടർ പി.ടി പ്രസാദ്, ട്രൈബൽ ഓഫീസർ സന്തോഷ്, ആയുർവേദ ഡി.എം.ഒ ഡോ.പി.ആർ സലജകുമാരി തുടങ്ങിയവരും സംഘത്തിലുണ്ടായിരുന്നു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.