തൃശൂര്‍: ഇരിങ്ങാലക്കുടയിലെ ഹോട്ടലുകളില്‍ വില്‍പ്പനക്കായി കൊണ്ട് വന്ന പഴകിയ കോഴി ഇറച്ചി പാക്കറ്റുകള്‍ പിടിച്ചെടുത്തു. ശനിയാഴ്‌ച രാവിലെ ഒമ്പത് മണിയോടെ ഇരിങ്ങാലക്കുട മാര്‍ക്കറ്റിന് സമീപത്ത് താമസിക്കുന്ന കിഴക്കേപീടിക ഡേവീസിന്റെ വീട്ടില്‍ സൂക്ഷിച്ചിരുന്ന 15 ദിവസം പഴക്കമുള്ള 69 കിലോ കോഴി ഇറച്ചി പാക്കറ്റുകളാണ് പിടിച്ചെടുത്തത്. തമിഴ്‌നാട്ടില്‍ നിന്നും വിലകുറഞ്ഞ കോഴി ഇറച്ചി പാക്കറ്റുകള്‍ കൂടുതല്‍ അളവില്‍ എത്തിച്ച് നഗരത്തിലെ ഹോട്ടലുകളിലേക്ക് വിതരണം നടത്തുകയായിരുന്നു. ലൈസന്‍സ് ഇല്ലാതെയാണ് ഇത്തരത്തില്‍ ഹോട്ടലുകളില്‍ വില്‍പ്പന നടത്തുന്നത്. ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പക്ടര്‍മാരായ രാഗേഷ്, അനില്‍ എന്നിവരുടെ നേതൃത്വത്തിലുള്ള സ്‌ക്വാഡാണ് പരിശോധന നടത്തിയത്.
ഇരിങ്ങാലക്കുടയില്‍ പഴകിയ കോഴി ഇറച്ചി പിടിച്ചെടുത്തു
15 ദിവസം പഴക്കമുള്ള 69 കിലോ കോഴി ഇറച്ചി പാക്കറ്റുകളാണ് പിടിച്ചെടുത്തത്
തൃശൂര്‍: ഇരിങ്ങാലക്കുടയിലെ ഹോട്ടലുകളില്‍ വില്‍പ്പനക്കായി കൊണ്ട് വന്ന പഴകിയ കോഴി ഇറച്ചി പാക്കറ്റുകള്‍ പിടിച്ചെടുത്തു. ശനിയാഴ്‌ച രാവിലെ ഒമ്പത് മണിയോടെ ഇരിങ്ങാലക്കുട മാര്‍ക്കറ്റിന് സമീപത്ത് താമസിക്കുന്ന കിഴക്കേപീടിക ഡേവീസിന്റെ വീട്ടില്‍ സൂക്ഷിച്ചിരുന്ന 15 ദിവസം പഴക്കമുള്ള 69 കിലോ കോഴി ഇറച്ചി പാക്കറ്റുകളാണ് പിടിച്ചെടുത്തത്. തമിഴ്‌നാട്ടില്‍ നിന്നും വിലകുറഞ്ഞ കോഴി ഇറച്ചി പാക്കറ്റുകള്‍ കൂടുതല്‍ അളവില്‍ എത്തിച്ച് നഗരത്തിലെ ഹോട്ടലുകളിലേക്ക് വിതരണം നടത്തുകയായിരുന്നു. ലൈസന്‍സ് ഇല്ലാതെയാണ് ഇത്തരത്തില്‍ ഹോട്ടലുകളില്‍ വില്‍പ്പന നടത്തുന്നത്. ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പക്ടര്‍മാരായ രാഗേഷ്, അനില്‍ എന്നിവരുടെ നേതൃത്വത്തിലുള്ള സ്‌ക്വാഡാണ് പരിശോധന നടത്തിയത്.
Body:
ഇരിങ്ങാലക്കുട: ലൈസന്‍സ് ഇല്ലാതെ ഹോട്ടലുകളില്‍ വില്‍ക്കുന്നതിനായി കൊണ്ട് വന്ന പഴകിയ കോഴി ഇറച്ചി പാക്കറ്റുകള്‍ പിടിച്ചെടുത്തു. ശനിയാഴ്ച്ച രാവിലെ 9 മണിയോടെ ഇരിങ്ങാലക്കുട മാര്‍ക്കിറ്റിന് സമീപത്തായി താമസിക്കുന്ന കിഴക്കേപീടിക ഡേവീസിന്റെ വീട്ടില്‍ സൂക്ഷിച്ചിരുന്ന 15 ദിവസത്തോളം പഴക്കമുള്ള 69 കിലോയോളം തൂക്കം വരുന്ന കോഴി ഇറച്ചി പാക്കറ്റുകളാണ് പിടിച്ചെടുത്തത്. തമിഴ്‌നാട്ടില്‍ നിന്നും വിലകുറഞ്ഞ കോഴി ഇറച്ചി പാക്കറ്റുകള്‍ കൂടുതല്‍ അളവില്‍ എത്തിച്ച് നഗരത്തിലെ ഹോട്ടലുകളിലേയ്ക്ക് വിതരണം നടത്തുകയായിരുന്നു. കോഴി ഇറച്ചി സൂക്ഷിച്ചിരുന്ന ഫ്രീസറില്‍ പഴകിയ രണ്ട് ഉരുളി നിറയെ കോഴി കറിയും ഉണ്ടായിരുന്നു. ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പക്ടര്‍മാരായ രാഗേഷ്, അനില്‍ എന്നിവരുടെ നേതൃത്വത്തിലുള്ള സ്‌ക്വാഡ് ആണ് പരിശോധന നടത്തിയത്.
Conclusion:null