ETV Bharat / city

വിയ്യൂർ ജയിലിൽ നിന്ന് മൊബൈലും കഞ്ചാവും പിടികൂടി ; കണ്ടെടുത്തത് കെവിന്‍ വധക്കേസ് പ്രതിയുടെ ബ്ലോക്കില്‍ നിന്ന്

മൊബൈൽ ഫോണും കഞ്ചാവും കണ്ടെത്തിയത് പൈപ്പിന് താഴെ ഒളിപ്പിച്ച നിലയില്‍

വിയ്യൂർ സെൻട്രൽ ജയിൽ  വിയ്യൂർ സെൻട്രൽ ജയിൽ വാർത്ത  ജയിലിൽ നിന്ന് മൊബൈൽ ഫോണും കഞ്ചാവും പിടികൂടി  മൊബൈൽ ഫോണും കഞ്ചാവും പിടികൂടി  വിയ്യൂർ സെൻട്രൽ ജയിൽ വാർത്ത  മൊബൈൽ ഫോണും കഞ്ചാവും പിടികൂടി  Mobile phone and cannabis seized news  Mobile phone and cannabis seized latest news  Viyyur Central Jail news  cannabis seized Viyyur Central Jail  Mobile phone seized from Viyyur Central Jail  Thitto jerome  Thitto jerome news  kevin murder case news  kevin murder case accused
വിയ്യൂർ സെൻട്രൽ ജയിലിൽ നിന്ന് മൊബൈൽ ഫോണും കഞ്ചാവും പിടികൂടി
author img

By

Published : Oct 14, 2021, 9:06 AM IST

തൃശൂർ : വിയ്യൂർ സെൻട്രൽ ജയിലിൽ നിന്ന് മൊബൈൽ ഫോണും കഞ്ചാവും പിടികൂടി. ജയിലധികൃതർ നടത്തിയ പരിശോധനയിലാണ് ഇവ കണ്ടെടുത്തത്. കെവിൻ ദുരഭിമാനക്കൊലക്കേസിലെ പ്രതി ടിറ്റോ ജെറോമിന്‍റെ ബ്ലോക്കിൽ നടത്തിയ പരിശോധനയിലാണ് കഞ്ചാവും മൊബൈലും ലഭിച്ചത്.

ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തുന്നുവെന്ന ആരോപണത്തെത്തുടർന്ന് ടിറ്റോയെ കഴിഞ്ഞ ചൊവ്വാഴ്‌ച ഇ 2 ബ്ലോക്കിൽ ഐസലേഷൻ സെല്ലിലേക്ക് മാറ്റിയിരുന്നു. സെല്ലിന് സമീപം മറ്റൊരു തടവുകാരൻ ബക്കറ്റുമായി നിൽക്കുന്നതിൽ സംശയം തോന്നിയ അധികൃതർ നടത്തിയ പരിശോധനയിലാണ് കഞ്ചാവ് ഒളിപ്പിച്ചുവെന്ന കുറിപ്പ് ലഭിച്ചത്. വിവരത്തിന്‍റെ അടിസ്ഥാനത്തിൽ ബുധനാഴ്‌ച രാവിലെ ഇ 2 സെല്ലിൽ പരിശോധന നടത്തി.

ALSO READ: സാധാരണക്കാരന്‍റെ നട്ടെല്ലൊടിക്കുന്ന വര്‍ധന ; ഇന്ധനവില വീണ്ടും കൂട്ടി

പൈപ്പിന് താഴെ ഒളിപ്പിച്ച നിലയിലാണ് മൊബൈൽ ഫോണും കഞ്ചാവും കണ്ടെത്തിയത്. മൊബൈൽ ഫോണിൽ സിം ഇല്ലാത്ത നിലയിലായിരുന്നു. തുടർന്ന് ഡിജിപിയുടെ നിർദേശ പ്രകാരം ടിറ്റോ ജെറോമിനെ അതിസുരക്ഷാ ജയിലിലേക്ക് മാറ്റി.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.