ETV Bharat / city

യുവാവിന്‍റെ ചികിത്സക്കായി മന്ത്രിയുടെ സഹായം; കൈയിലണിഞ്ഞ സ്വർണവള ഊരി നല്‍കി ആര്‍ ബിന്ദു - minister r bindu gives gold bangle to kidney patient

മൂർക്കനാട് സ്വദേശിയായ യുവാവിന്‍റെ ചികിത്സക്കായി സംഘടിപ്പിച്ച ധനസമാഹരണ യോഗത്തിനിടെയാണ് മന്ത്രി ആര്‍ ബിന്ദു സ്വര്‍ണവള ഊരി നല്‍കിയത്

സ്വർണവള ഊരി നല്‍കി മന്ത്രി ആർ ബിന്ദു  യുവാവിന്‍റെ ചികിത്സക്കായി സ്വർണവള നല്‍കി മന്ത്രി  വൃക്ക രോഗി ചികിത്സ സ്വര്‍ണവള ആര്‍ ബിന്ദു  മന്ത്രി ആർ ബിന്ദു പുതിയ വാര്‍ത്ത  മൂർക്കനാട് ചികിത്സ ധനസമാഹരണ യോഗം മന്ത്രി ആര്‍ ബിന്ദു  kidney patient treatment r bindu offer gold bangle  minister r bindu gives gold bangle to kidney patient  minister r bindu gold bangle youth medical aid
യുവാവിന്‍റെ ചികിത്സക്കായി മന്ത്രിയുടെ സഹായം; കൈയ്യിലണിഞ്ഞ സ്വർണവള ഊരി നല്‍കി ആര്‍ ബിന്ദു
author img

By

Published : Jul 11, 2022, 11:42 AM IST

തൃശൂർ: വൃക്ക തകരാറിലായ യുവാവിന്‍റെ ചികിത്സക്കായി കെെയിലെ സ്വര്‍ണവള ഊരി നല്‍കി മന്ത്രി ആര്‍ ബിന്ദു. ഇരുപത്തിയേഴുകാരനായ മൂർക്കനാട് സ്വദേശി വിവേകിന്‍റെ നിര്‍ധനാവസ്ഥയറിഞ്ഞാണ് മന്ത്രിയുടെ സഹായം. മൂർക്കനാട് ഗ്രാമീണ വായനശാലയിൽ വച്ച് നടന്ന ധനസമാഹരണ യോഗത്തിലാണ് മന്ത്രി വള ഊരി നല്‍കിയത്.

മന്ത്രി സ്വർണവള ഭാരവാഹികൾക്ക് കൈമാറുന്നു

മൂര്‍ക്കനാട് വച്ച് നടന്ന ചികിത്സ ധനസഹായ സമിതിയുടെ യോഗത്തിൽ പങ്കെടുക്കാൻ എത്തിയതായിരുന്നു മന്ത്രി. പരിപാടിക്കിടെയാണ് വിവേകിന്‍റെ ദയനീയ അവസ്ഥയറിഞ്ഞത്. തുടര്‍ന്ന് അപ്രതീക്ഷിതമായി കൈയിലണിഞ്ഞ സ്വർണവള ഭാരവാഹികൾക്ക് കൈമാറുകയായിരുന്നു. വിവേകിന്‍റെ ആരോഗ്യം ഉടന്‍ ഭേദമാകുമെന്ന് യോഗത്തിൽ പങ്കെടുത്ത സഹോദരൻ വിഷ്‌ണുവിനെ ആശ്വസിപ്പിച്ചാണ് മന്ത്രി മടങ്ങിയത്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.