ETV Bharat / city

ഗുരുവായൂരില്‍ ദര്‍ശനം പുനഃരാരംഭിച്ചു - guruvayur temple open news

നാലമ്പലത്തിനകത്തേക്ക് ഭക്തര്‍ക്ക് പ്രവേശനമില്ല. രാവിലെ 9.30 മുതല്‍ ഉച്ചക്ക് ഒന്നര വരെയാണ് ദർശന സമയം.

guruvayur temple open for devotees  ഗുരുവായൂർ ക്ഷേത്രം തുറന്നു  ഗുരുവായൂരില്‍ ദർശനം  ഗുരുവായൂർ ക്ഷേത്രത്തില്‍ വെര്‍ച്വല്‍ ക്യൂ  guruvayur temple open news  guruvayur temple after lock down
ഗുരുവായൂർ
author img

By

Published : Jun 9, 2020, 12:03 PM IST

Updated : Jun 9, 2020, 12:25 PM IST

തൃശ്ശൂര്‍: 75 ദിവസത്തെ ഇടവേളക്ക് ശേഷം ഗുരുവായൂർ ക്ഷേത്രത്തിൽ ഭക്തർ ദർശനത്തിന് എത്തി. ഇന്ന് 288 പേർക്കാണ് ദർശനത്തിന് ടോക്കൺ നൽകിയിരുന്നത്. ഉച്ചക്ക് ഒന്നര വരെയാണ് ദർശന സമയം.

രാവിലെ 9.30നാണ് ഭക്തര്‍ക്ക് പ്രവേശനം അനുവദിച്ചത്. വലിയ ബലിക്കല്ലിന് സമീപം വാതിൽ മാടത്തിന് മുന്നിൽ നിന്നാണ് ദർശനം നടത്തുന്നത്. നാലമ്പലത്തിനകത്തേക്ക് പ്രവേശനമില്ല. കിഴക്കേ നടപ്പുരയിലൂടെയാണ് പ്രവേശനം. ഇവിടെ സാമൂഹിക അകലം പാലിക്കാനായി മഞ്ഞ വൃത്തം അടയാളപ്പെടുത്തിയിട്ടുണ്ട്. ക്യൂ കോംപ്ലക്സിന് സമീപം രേഖകൾ പരിശോധിക്കും. തെർമൽ സ്കാനർ പരിശോധനയുമുണ്ട്.

ഗുരുവായൂരില്‍ 75 ദിവസത്തിന് ശേഷം ദര്‍ശനം പുനഃരാരംഭിച്ചു

ക്യൂ കോംപ്ലക്സിലൂടെ 50 പേർ വീതമുള്ള സംഘമായി ഇടവിട്ട് കിഴക്കേ ഗോപുരത്തിലൂടെയാണ് പ്രവേശനം. കൊടിമരത്തിന് സമീപത്ത് കൂടി വാതിൽ മാടത്തിന് മുന്നിൽ നിന്നാണ് ദർശനം. തുടർന്ന് അയ്യപ്പനെയും ഭഗവതിയേയും തൊഴുത് ഭഗവതി ക്ഷേത്ര നടയിലൂടെ പുറത്ത് കടക്കാവുന്ന രീതിയിലാണ് ക്രമീകരണം. പടിഞ്ഞാറേ നടയിലൂടെയും പുറത്ത് പോകാം.

Last Updated : Jun 9, 2020, 12:25 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.