ETV Bharat / city

ബെംഗളൂരുവില്‍ നിന്നെത്തിയ പ്രതിയെ അറസ്റ്റ് ചെയ്‌ത എക്‌സൈസ് ഉദ്യോഗസ്ഥർ നിരീക്ഷണത്തിൽ - എക്‌സൈസ്

100 ഗ്രാം കഞ്ചാവുമായി എക്‌സൈസ് അറസ്റ്റ് ചെയ്ത മണത്തല കുരിക്കളകത്ത് ജാഫറിനെ ജാമ്യം നല്‍കിയ ശേഷം ചാവക്കാട് താലൂക് ആശുപത്രിയിലെ കൊവിഡ് ഐസൊലേഷന്‍ വാര്‍ഡില്‍ പ്രവേശിപ്പിച്ചു

EXCISE OFFICERS UNDER QUARANTINE  trissur latest news  തൃശൂര്‍ വാര്‍ത്തകള്‍  എക്‌സൈസ്  കൊവിഡ് വാര്‍ത്തകള്‍
ബെംഗളൂരുവില്‍ നിന്നെത്തിയ പ്രതിയെ അറസ്‌റ്റ് ചെയ്‌ത എക്‌സൈസ് ഉദ്യോഗസ്ഥർ നിരീക്ഷണത്തിൽ
author img

By

Published : May 15, 2020, 4:26 PM IST

തൃശൂർ: ചാവക്കാട് ബ്ലാങ്ങാട് ബീച്ചിലെ സ്വകാര്യ ലോഡ്ജില്‍ കഞ്ചാവുമായി ഒളിച്ചു താമസിച്ച പ്രതിയെ പിടികൂടിയ എക്‌സൈസ് ഉദ്യോഗസ്ഥർ നിരീക്ഷണത്തിൽ. പ്രതിക്കും എക്സൈസ് സംഘത്തിനും ക്വാറന്‍റൈൻ നിർദേശിച്ചിരിക്കുകയാണ് ആരോഗ്യ വകുപ്പ്. പ്രതി ബുധനാഴ്ച രാത്രി ബെംഗളൂരുവില്‍ നിന്ന് അനധികൃതമായി എത്തിയ ആളാണെന്ന് വ്യക്തമായതോടെയാണ് ഇയാളെ പിടികൂടിയ ചാവക്കാട് എക്‌സൈസ് റേഞ്ച് ഇന്‍സ്‌പെക്ടര്‍ കെ.വി. ബാബു ഉള്‍പ്പെടെയുള്ള അഞ്ചു പേരടങ്ങുന്ന എക്‌സൈസ് ഉദ്യോഗസ്ഥര്‍ വീടുകളില്‍ നീരീക്ഷണത്തില്‍ പ്രവേശിച്ചത്.

ബെംഗളൂരുവില്‍ നിന്നെത്തിയ പ്രതിയെ അറസ്‌റ്റ് ചെയ്‌ത എക്‌സൈസ് ഉദ്യോഗസ്ഥർ നിരീക്ഷണത്തിൽ

100 ഗ്രാം കഞ്ചാവുമായി എക്‌സൈസ് അറസ്റ്റ് ചെയ്ത മണത്തല കുരിക്കളകത്ത് ജാഫറിനെ ജാമ്യം നല്‍കിയ ശേഷം ചാവക്കാട് താലൂക് ആശുപത്രിയിലെ കൊവിഡ് ഐസൊലേഷന്‍ വാര്‍ഡില്‍ പ്രവേശിപ്പിച്ചു. ഇയാളുടെ സ്രവ സാമ്പിൾ പരിശോധനക്ക് അയച്ചിരിക്കുകയാണ്. പരിശോധനാഫലം നെഗറ്റീവാണെന്ന റിപ്പോര്‍ട്ട് കിട്ടുന്നതു വരെ ഉദ്യോഗസ്ഥര്‍ ക്വാറന്‍റൈനില്‍ തുടരണമെന്നാണ് ആരോഗ്യവകുപ്പിന്‍റെ നിര്‍ദേശം. വ്യാഴാഴ്ച രാവിലെയാണ് അഞ്ചു കിലോ കഞ്ചാവുമായി ഒരാള്‍ ലോഡ്ജില്‍ താമസിക്കുന്നുണ്ടെന്ന രഹസ്യവിവരത്തെ തുടര്‍ന്ന് എക്‌സൈസ് സംഘം ബ്ലാങ്ങാട് ബീച്ചിലെത്തിയത്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.